University News
പ്രാക്ടിക്കല്‍
2023 മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റര്‍ ബിവോക് അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്സ് ഡിസൈന്‍(2020 അഡ്മിഷന്‍ റഗുലര്‍ മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടത്തും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎസ് സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ്, എംഎസ്‌സി ഓപ്പറേഷന്‍സ് റിസര്‍ച്ച് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എംഎസ് സി പ്ലാന്‍ഡ് ബയോടെക്നോളജി, (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി നവംബര്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒന്നു വരെ ഫീസടച്ച് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ്(അപ്ലൈഡ്), എംഎസ് സി ജിയോളജി, എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഒന്നു വരെ ഫീസടച്ച് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി(ഓണേഴ്സ് 2020 അഡ്മിഷന്‍ റഗുലര്‍ ജൂണ്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂണ്‍ മൂന്നു വരെ ഫീസടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.