University News
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്, 2021 അഡ്മിന്‍ റെഗുലര്‍ ജൂണ്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസടച്ച് ജൂണ്‍ ആറുവരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

2022 നവംബര്‍ മാസത്തില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (2021 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂണ്‍ ഏഴുവരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിഎസ്‌സി ക്ലിനിക്കല്‍ ന്യുട്ടീഷ്യന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് സിബിസിഎസ് (2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സ് മേയ് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 25ന് നടത്തും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.