University News
എം ജി ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം 2023: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
എംജിന സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയാണ് അലോട്ട്മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അതത് കമ്മ്യൂണിറ്റികളില്‍പ്പെട്ട എയ്ഡഡ് കോളജുകളിലേക്കു മാത്രമേ അപേക്ഷിക്കാന്‍ കഴിയു. മാനേജ്മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകര്‍ കോളജുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്യാപ്പ് അപേക്ഷാ നമ്പര്‍ നല്‍കണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ കഴിയില്ല. സ്പോര്‍ട്ട്സ് ക്വാട്ടയിലും ഭിന്നശേഷിക്കാര്‍ക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷകര്‍ പ്രോസ്പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പ് അപ്ലോഡ് ചെയ്യണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി, ഒഇസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇഡബ്ല്യുഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ സംവരണാനുകൂല്യത്തിന് ബന്ധപ്പെട്ട റവന്യു അധികാരിയില്‍ നിന്നുള്ള ഇന്‍കം ആന്‍ഡ് അസ്സറ്റ്സ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ ബോണസ് മാര്‍ക്ക് ക്ലെയിം ചെയ്യുന്നവര്‍ പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രവും വിമുക്തഭടന്‍, ജവാന്‍ എന്നിവരുടെ ആശ്രിതര്‍ക്കുള്ള ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. ഇതിനായി ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. വിവിധ പ്രോഗ്രാമുകള്‍ക്ക് കോളജുകളില്‍ അടയ്ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പൊതു വിഭാഗത്തിന് 800 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. 04812733511, 04812733521, 04812733518 ഇമെയില്‍: [email protected]

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎ ജെഎംസി (സിഎസ്എസ് 2022 അഡ്മഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ അഞ്ചു മുതല്‍ അതത് കോളജുകളില്‍ നടക്കും.

ബികോം നാലാം സെമസ്റ്റര്‍ സിബിസിഎസ് (2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫോര്‍ ഓഫീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഫോര്‍ ബിസിനസ് 30ന് നടക്കും.

പരീക്ഷാ ഫലം

സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്ചുറോപതിയുടെ പിജി ഡിപ്ലോമ ഇന്‍ യോഗ (2021 അഡ്മിഷന്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍) പ്രോഗ്രാമിന്റെ 2022 ഏപ്രിലില്‍ നടന്ന ഒന്നാം സെമസ്റ്റര്‍, 2022 ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രൈവറ്റ് രജിസ്ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ (2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ചു അപേക്ഷിക്കാം.