എംഎസ്സി എൻവയോൺമെന്റൽ സയൻസ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ എൻവയോൺമെന്റൽ സയൻസ് പഠനവകുപ്പിൽ എംഎസ്സി എൻവയോൺമെന്റൽ സയൻസ് പ്രവേശനത്തിന് ജൂൺ 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ) ഏപ്രിൽ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ബിഎസ്ഡബ്ല്യു റെഗുലർ പരീക്ഷാഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുനഃപരിശോധന, സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി ജൂൺ ഏഴിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എൽഎൽഎം/എംസിഎ/എംബിഎ/എംഎൽഐഎസ്സി (എംഎസ്സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എതനോബോട്ടണി ഒഴികെ) (സിബിസിഎസ്എസ് 2020 സിലബസ് റഗുലർ/സപ്ലിമെന്ററി) മേയ് 2023 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.