University News
ഒആർഎഫ് ഒഴിവ്
സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഒരു പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്ഇആർബി യുടെ ധനസഹായത്തോടെയുള്ള പ്രോജക്ടിൻറെ കാലാവധി മൂന്നു വർഷത്തേക്കാണ്.
എൻഇടി അല്ലെങ്കിൽ ജിഎടിഇ സ്‌കോറോടു കൂടി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മികച്ച അക്കാദമിക പശ്ചാത്തലമുള്ളവരെയും പരിഗണിക്കും.

പ്രായപരിധി 28ൽ താഴെ. ആദ്യ രണ്ടു വർഷം പ്രതിമാസം 31000 രൂപയും തുടർന്ന് ഒരു വർഷം പ്രതിമാസം 35000 രൂപയും എച്ച്ആർഎയുമാണ് ഫെലോഷിപ്പ്. (എസ്ഇആർബിയുടെ മാനദണ്ഡങ്ങൾക്ക് വിധേയം).
യോഗ്യരായവർ പൂർണമായ സിവിയും അപേക്ഷയും അനുബന്ധ രേഖകളും ഒറ്റ പിഡിഎഫ് ഫയൽ ആക്കി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ജൂൺ 10നു മുൻപ് അയക്കണം.കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അധ്യാപക ഒഴിവ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻവയോൺമെൻറൽ സയൻസിലെ ഒരു അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.യോഗ്യരായവർ ബയോഡേറ്റാ

എംബിഎ; 31 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎ കോഴ്‌സിലേക്ക് 31 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ https://admission.mgu.ac.in/ എന്ന ലിങ്കിൽ. ഫോൺ 8714976955

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എംബിഎ (2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 12 ന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബിഎ മ്യൂസിക് ആൻറ് വയലിൻ സിബിസിഎസ് സ്‌പെഷൽ സപ്ലിമെൻററി(2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി മാത്രം ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 31, ജൂൺ ആറ് തീയികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

പരീക്ഷാ ഫലം

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് മൈക്രോബയോളജി (പിജിസിഎസ്എസ് റഗുലർ,സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂകഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക് വോക്കൽ, മ്യൂസിക് വയലിൻ, മ്യൂസിക് വീണ, ഭരതനാട്യം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.