University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഗ​വ​ൺ​മെ​ന്‍റ്/​എ​യ്ഡ​ഡ്/ ഗ​വ​ൺ​മെ​ന്‍റ് കോ​സ്റ്റ് ഷെ​യ​റിം​ഗ്​ഐ​എ​ച്ആ​ർ​ഡി/​സ്വാ​ശ്ര​യ) പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് 202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും (ജ​ന​റ​ൽ/​റി​സ​ർ​വേ​ഷ​ൻ/​ക​മ്മ്യൂ​ണി​റ്റി/​മാ​നേ​ജ്‌​മെ​ന്‍റ്/​സ്പോ​ർ​ട്സ് ക്വോ​ട്ട ഉ​ൾ​പ്പെ​ടെ) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ലൈ മൂ​ന്ന്. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
More News