എംഎസ് സി പ്രവേശനം: ആറുവരെ ഓൺലൈനായി അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാന്പസിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 06062023 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട്/ വൈവവോസി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബി.എ എക്കണോമിക്സ് / ഡെവലപ്മെന്റ് എക്കണോമിക്സ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ ജൂൺ അഞ്ചിന് അതാത് കോളജുകളിൽ നടക്കും. അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ,ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/ പ്രോജക്ട് /വൈവ വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളജിൽ നടക്കും. വിഷയം, തീയതി ബ്രാക്കറ്റിൽ.
ഫിലോസഫി (ജൂൺ എട്ട്), ഹിസറ്ററി (ജൂൺ ആറു മുതൽ 13 വരെ), കന്നഡ (ജൂൺ ഏഴ്, എട്ട്), അറബിക് (ജൂൺ 12, 13), എംകോം (ജൂൺ 12,13),എക്കണോമിക്സ് ( ജൂൺ 13 മുതൽ 16 വരെ),
സോഷ്യൽ വർക്ക് (ജൂൺ ആറുമുതൽ 13 വരെ) വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ജൂൺ 24ന് വൈകുന്നേരം നാലിനു മുന്പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
എം എ അറബിക് ടൂർ റിപ്പോർട്ട്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രഷേൻ രണ്ടാം സെമസ്റ്റർ എം എ അറബിക് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്റ്റഡി ടൂർ റിപ്പോർട്ട് ജൂൺ ഒൻപതിന് വൈകുന്നേരം നാലിനുള്ളിൽ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം.