ബിഎസ്സി നഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു
തലശേരി: കേരള കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന്റെ കീഴിൽ തലശേരി നെട്ടൂരിൽ പ്രവർത്തിച്ചുവരുന്ന കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ്, എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കും കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ ബിപിടി, ബിഎസ്സി എംഎൽടി, ബിഎസ്സി മെഡിക്കൽ മൈക്രോ ബയോളജി, ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രി, എംപിടി എന്നീ കോഴ്സുകളിലേക്കും 202324 അധ്യയനവർഷത്തേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. www.collegeofnursingthalassery.com, www.cihsthalassery.com എന്നീ വെബ് സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസും ഓൺലൈനായി അടയ്ക്കാം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ബിഎസ്സി നഴ്സിംഗ്ജൂലൈ ആറ്, എംഎസ്സി നഴ്സിംഗ് ഓഗസ്റ്റ് മൂന്ന്, മറ്റു കോഴ്സുകൾജൂലൈ 15. അപേക്ഷാഫീസ് എംഎസ്സി, എംപിടി എന്നിവയ്ക്ക് 1200 രൂപയും മറ്റു കോഴ്സുകൾക്ക് 1000 രൂപയുമാണ്. വിശദവിവരങ്ങൾക്ക് 04902351501, 2351535, 9447686720, 9249839755, 9605656898, 9605980518 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.