University News
സ്പെഷൽ എഡ്യുക്കേഷന്‍ പ്രോജക്ടിൽ നിയമനം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന വ​കു​പ്പ് , എ​സ് സി ഇആ​ർടി കേ​ര​ള​യു​ടെ സ​ഹാ​യ​ത്തോ​ടു കൂ​ടി ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ജ​ക്ടി​ന് വേ​ണ്ടി പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ / സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ (രണ്ട് ഒഴിവുകൾ), വി​ഷ​യ വി​ദ​ഗ്ദ്ധ​ൻ ( ഒരു ഒഴിവ് ) എന്നീ തസ്തികളിൽ നിയമനം നടത്തുന്നു.
പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ / സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്പ​ർ തസ്തികയിലേക്ക് എംസിഎ / ​എം എ​സ് സി ​കംപ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ കംപ്യൂ​ട്ട​ർ സ​യ​ൻ​സ് / ഇ​ല​ക്ട്രോ​ണി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ ബിഇ അ​ല്ലെ​ങ്കി​ൽ ബിടെ​ക്.​ മൊ​ബൈ​ൽ ബേ​സ്ഡ് സി​സ്റ്റം ഡെ​വ​ല​പ്പ്മെ​ന്‍റിലും വെ​ബ് ബേ​സ്ഡ് സി​സ്റ്റം ഡെ​വ​ല​പ്പ്മെ​ന്‍റി​ലും ഉ​ള്ള പ​രി​ച​യ​മാ​ണ് യോ​ഗ്യ​ത. മു​ൻ സെ​മ​സ്റ്റ​റു​ക​ൾ മു​ഴു​വ​നാ​യി പൂ​ർ​ത്തി​ക​രി​ച്ച അ​വ​സാ​ന സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
വി​ഷ​യ വി​ദ​ഗ്ദ്ധ​ൻ തസ്തികയിലേക്ക് ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ഡ​റി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ മാ​സ്റ്റ​ർ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ഡ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ബി​രു​ദം /ഡി​പ്ലോ​മ എന്നിവയാണ് യോഗ്യത. ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ഡ​ർ ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ്‌​പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യം അ​ഭി​കാ​മ്യം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജൂൺ ആറിന് രാവിലെ പത്തിന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി വ​കു​പ്പ് മേ​ധാ​വി​ക്ക് മു​ന്പാകെ ഹാ​ജ​രാ​ക​ണം.വി​ശ​ദ വി​വ​ര​ങ്ങ​ൾ സർവകലാശാല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 9243037002.

എം.​ലി​ബ് .ഐഎ​സ് സി; ​അ​പേ​ക്ഷ ക്ഷണിച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാന്പസിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത പ്രോ​ഗ്രാ​മാ​യ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ലേ​ക്ക് ജൂൺ ആറുവരെ അപേക്ഷിക്കാം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. വിശദ വിവരങ്ങൾ സർവകലാശാല വെ​ബ്സൈ​റ്റിൽ.

ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം

കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻഡ് സ​യ​ൻ​സ് കോ​ളജി​ൽ 202324 വ​ർ​ഷ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ ഇ​ൻ്റ​ഗ്രേ​റ്റ​ഡ് എം ​എ​സ് സി ​കംപ്യൂട്ടർ സ​യ​ൻ​സ് (വി​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിംഗ്) പ്രോ​ഗ്രാ​മി​ലെ ഏ​ഴാം സെ​മ​സ്റ്റ​റി​ൽ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്കു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കംപ്യൂട്ടർ സ​യ​ൻ​സി​ൽ ബി​രു​ദം/ ഐ​ടി​യി​ൽ ഉ​ള്ള ബി ​എ​സ് സി ​ബി​രു​ദം/ ബി ​സി എ ​എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അപേക്ഷകൾ ജൂ​ൺ എട്ടിന് ​വൈ​കു​ന്നേ​രം അഞ്ചിന് മുന്പായി കോ​ളേ​ജി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മെ​സ്റ്റ​ർ എംഎ മ്യൂ​സി​ക് (സിബിസി എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍ററി) ന​വം​ബ​ർ 2022 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ പു​ന:​പ​രി​ശോ​ധ​ന / സൂ​ക്ഷ്മ പ​രി​ശോ​ധ​ന / ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ജൂ​ൺ 14 ന് ​വൈ​കു​ന്നേ​രം അഞ്ചു വരെ അ​പേ​ക്ഷി​ക്കാം.

എം ​എ​സ് സി ​പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാന്പസിൽ എം ​എ​സ് സി ​കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം ​എ​സ് സി ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി), എം ​എ​സ് സി ​നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി ജൂൺ ആറുവരെ ഓൺ ലൈനായി അപേക്ഷിക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ൺ ആറിന് ​ആ​രം​ഭി​ക്കു​ന്ന ന്യൂ​ജെ​ൻ ആ​റാം സെ​മ​സ്റ്റ​ർ ബി ​എ​സ് സി ​ലൈ​ഫ് സ​യ​ൻ​സ് (സു​വോ​ള​ജി) ആൻഡ് കംപ്യ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, ബി ​എ​സ് സി ​കോ​സ്റ്റ്യൂം ആൻഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ബി ​എ സോ​ഷ്യ​ൽ സ​യ​ൻ​സ്, ബി ​എം എം ​സി, (സി ​ബി സി ​എ​സ് എ​സ് ഒ ​ബി ഇ ​റഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2023 ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

ജൂ​ൺ 15 ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എംഎ / എം ​എ​സ് സി / ​എ​ൽ എ​ൽ എം / ​എം സി ​എ / എം​ബി​എ / എം ​എ​ൽ ഐ ​എ​സ് സി (​എം എ​സ് സി ​പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ എ​ത്ത​നോ ബോ​ട്ട​ണി ഒ​ഴി​കെ) (സി ​ബി സി ​എ​സ് എ​സ് 2020 സി​ല​ബ​സ് റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍ററി) മെ​യ് 2023 പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പി​ലെ പ​ത്താം സെ​മെ​സ്റ്റ​ർ ബി ​എ എ​ൽ എ​ൽ ബി (​റ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി) മേയ് 2023 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ പു​ന:​പ​രി​ശോ​ധ​ന / സൂ​ക്ഷ്മ പ​രി​ശോ​ധ​ന / ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ജൂ​ൺ 13 ന് ​വൈ​കു​ന്നേ​രം അഞ്ചു വരെ അ​പേ​ക്ഷി​ക്കാം.