എംജി സര്‍വകലാശാലയുടെയും സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡിന്റെയും സംയുക്ത ഗവേഷണ പ്രോജക്ടില്‍ ഫീല്‍ഡ് വര്‍ക്കറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തില്‍ സാമൂഹിക സ്ഥാപനങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സ്വാധീനം എന്നതാണ് പോജക്ട് വിഷയം. പ്രതിമാസ ശമ്പളം 19800 രൂപ. അടിസ്ഥാന യോഗ്യത: സോഷ്യല്‍ സയന്‍സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. അപേക്ഷകള്‍ യോഗ്യതാ രേഖകളുടെ സാക്ഷ്യപത്രങ്ങള്‍ സഹിതം 12ന് രാവിലെ 11ന് മുന്‍പ് serb
[email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. 8714770906
ഹ്രസ്വകാല റെഗുലര്‍ കോഴ്സുകള്‍; 30 വരെ അപേക്ഷിക്കാം എംജി ഗാന്ധി സര്‍വകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലര്‍ ഫുള്‍ ടൈം പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടൂ വിജയിച്ചവര്‍ക്ക് 30 വരെ അപേക്ഷ നല്‍കാം. ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന ഡിപ്ലോമ ഇന്‍ ബേക്കറി ആന്റഡ് കോണ്‍ഫെക്ഷനറി, ഡിപ്ലോമ ഇന്‍ ഫുഡ് ആന്‍ഡ്് ബിവറേജ് സര്‍വീസ് ഓപ്പറേഷന്‍സ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്സപ്ലൈ ചെയിന്‍ ആന്റ് പോര്‍ട്ട് മാനേജ്മെന്റ് എന്നിവയാണ് കോഴ്സുകള്‍. പ്രായപരിധിയില്ല. www.dasp.mgu.ac.in 8078786798
ഇമെയില്‍
[email protected].
എംഎസ്ഡബ്ല്യു പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ (ഐയുസിഡിഎസ്) ആരംഭിക്കുന്ന മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡെവലപ്‌മെന്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് എന്നിവയിലായിരിക്കും പ്രത്യേക പരിശീലനം. www.iucds.mgu.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് 15 വരെ അപേക്ഷിക്കാം. ക്ലാസുകള്‍ ജൂലൈ 19ന് ആരംഭിക്കും. 9495213248, 9744309884
പരീക്ഷാ തീയതിയില്‍ മാറ്റം ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോ കെമിസ്ട്രി സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2023 പരീക്ഷയുടെ മൂന്ന് കോളജുകളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. 15, 16 തീയതികളില്‍ നോര്‍ത്ത് പറവൂര്‍ ശ്രീനാരായണ ഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയനസ് ആന്‍ഡ്് ടെക്‌നോളജിയില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ യഥാക്രമം 20ലേക്കും 21ലേക്കും മാറ്റി. മാറമ്പള്ളി എംഇഎസ് കോളജില്‍ 13, 14 തീയതികളില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ 22, 23 തീയതികളിലാകും നടക്കുക. കാലടി ശ്രീ ശങ്കര കോളജില്‍ 13നും 14നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 21നും 22നും നടക്കും.വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ ഒന്നാം സെമസ്റ്റര്‍ ബിവോക് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ ആന്‍ഡ്് ഫിസിയോതെറാപ്പി മാര്‍ച്ച് 2023 (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീഅപ്പിയറന്‍സും, 2019, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബിവോക് സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍മേയ് 2023 (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 20 മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോഇന്‍ഫോമാറ്റിക്‌സ് സിഎസ്എസ് മാ്‍ച്ച് 2023 (2022 ഡ്മിഷന്‍ റെഗുലര്‍, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ മ്യുസിക് വോക്കല്‍, ബിഎ മ്യൂസിക് ചെണ്ടഏപ്രില്‍ 2023 (ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പത്, 12 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി മാര്‍ച്ച് 2023 (2008 മുതല്‍ 2014 വരെ അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 14 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിഎസ്‌സി മൈക്രോബയോളജി (കോര്‍ മോഡല്‍ മൂന്ന്) (സിബിസിഎസ്. 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മേയ് 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ട്, ഒന്‍പത് തീയതികളില്‍ നോര്‍ത്ത് പറവൂര്‍, എസ്, എന്‍ജിഐഎസ്ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കും
പരീക്ഷാ ഫലം 2022 മര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎ മോഡല്‍ 1,2,3(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2013 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും 21 വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി, എംഎസ്‌സി ഫിസിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും 21 വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.