University News
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം പ്രാ​ക്്ടി​ക്ക​ൽ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം (2016 അ​ഡ്മി​ഷ​ൻ) ഒ​ക്ടോ​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ ഡി​സം​ബ​ർ നാ​ലി​ന് കാ​ല​ടി ശ്രീ ​ശ​ങ്ക​രാ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ജേ​ർ​ണ​ലി​സം ന​വം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി ഡി​സം​ബ​ർ മൂ​ന്നി​ന് കാ​ല​ടി ശ്രീ ​ശ​ങ്ക​രാ കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​ഫ​ലം

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ് (മോ​ഡ​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്) 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ലോ ​കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന 201819 വ​ർ​ഷ​ത്തെ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം), എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) കോ​ഴ്സു​ക​ളു​ടെ അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷം

കോ​ട്ട​യം: സാ​മൂ​ഹി​ക നീ​തി​യി​ലും സ​മ​ത്വ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഭ​ര​ണ​ഘ​ട​നാ ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി വാ​യി​ച്ചു. ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഏ​ബ്ര​ഹാം ജെ. ​പു​തു​മ​ന, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


എം​ജി. ര​ജി​സ്ട്രാ​ർ​ക്കെ​തി​രാ​യ ക്വാ​വാ​റ​ണ്ടോ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കോ​ട്ട​യം: ര​ജി​സ്ട്രാ​ർ എം.​ആ​ർ. ഉ​ണ്ണി​യു​ടെ അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​ക​ളെ ചോ​ദ്യ​ചെ​യ്തു ന​ൽ​കി​യ ക്വാ​വാ​റ​ണ്ടോ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കെ.​ജി. ഏ​ബ്ര​ഹാം ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​ക​ളെ ചോ​ദ്യ​ചെ​യ്തും ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 60 വ​യ​സാ​യി ഉ​യ​ർ​ത്തി 2014 ഓ​ഗ​സ്റ്റി​ൽ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ​യു​മാ​യി​രു​ന്നു ഹ​ർ​ജി. ഹ​ർ​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. കെ. ​രാം​കു​മാ​റും സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി അ​ഡ്വ. പി. ​ര​വീ​ന്ദ്ര​ൻ, എം.​ആ​ർ. ഉ​ണ്ണി​ക്കു​വേ​ണ്ടി അ​ഡ്വ. മു​ര​ളി പു​രു​ഷോ​ത്ത​മ​നും ഹാ​ജ​രാ​യി.