പഠനവകുപ്പുകളിലെ പിജി പ്രവേശന പരീക്ഷയ്ക്കും സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേനയുള്ള യുജി/പിജി പ്രവേശന പരീക്ഷക്കും ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ പഠനവകുപ്പുകളിൽ എംഎഡ് ഒഴികെയുള്ള കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷ മുഖേനയാണ് പ്രവേശനം.
വിജ്ഞാപന പ്രകാരം വിവിധ കോഴ്സുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറൽ 350 രൂപ. എസ് സി/എസ്ടി 150 രൂപ. ഓണ്‍ലെനായി ഏപ്രിൽ 12 വരെ ഫീസ് അടക്കാനും രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടായിരിക്കും. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അടക്കണം. അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ നിന്ന് മാത്രമായിരിക്കും. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ ഓണ്‍ലൈൻ ഫീ അടക്കുന്പോൾ നൽകിയ മൊബൈൽ നന്പറിലായിരിക്കും ലഭിക്കുക. വിദ്യാർഥികളുടെ അല്ലെങ്കിൽ രക്ഷിതാക്കളുടെ മൊബെൽ ഫോണ്‍ നന്പർ മാത്രം നൽകുക. പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിവരങ്ങൾക്ക്: www.cuonline.ac.in എന്ന വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017.
അധ്യാപക പരിശീലനം ആരംഭിച്ചു തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല എംഎച്ച്ആർഡിയുടെ കീഴിലെ ടീച്ചിംഗ് ലേണിംഗ് സെന്ററിൽ നടക്കുന്ന ശാസ്ത്രസാമൂഹിക ശാസ്ത്ര അധ്യാപകർക്കുള്ള സപ്തദിന തൊഴിൽ നൈപുണ്യ കോഴ്സ് പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. ഡോ. സി. അബ്ദുൽ മജീദ് (ഡയറക്ടർ, എംഎച്ച്ആർഡിടിഎൽസി), ഡോ. പി. അരുണ തുടങ്ങിയവർ പ്രസംഗിച്ചു.
കായിക മത്സരങ്ങളുടെ അവലോകന യോഗം കായിക പഠനവിഭാഗം 201819 വർഷത്തെ അവലോകന യോഗം 25ന് രാവിലെ 10.30ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കും. 201819 വർഷത്തെ ഐസിടി, ഐയുടി മത്സരങ്ങളുടെ അവലോകനം നടത്തും. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്യും. എല്ലാ അഫിലിയേറ്റഡ് കോളജുകളിലെയും കായിക അധ്യാപകർ/ചുമതലപ്പെടുത്തിയവർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് സർവകലാശാലാ കായിക പഠനവിഭാഗം ഡയറക്ടർ അറിയിച്ചു.
കോളജുകളിൽ നിന്ന് താത്കാലിക സീറ്റ് വർധനവിന് അപേക്ഷ ക്ഷണിച്ചു കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളജുകൾ, അറബിക് കോളജുകൾ എന്നിവയിൽ സ്വാശ്രയ മേഖലയിൽ നടത്തുന്ന കോഴ്സുകൾക്ക് (201718 അധ്യയന വർഷത്തിലോ അതിന് മുന്‍പോ തുടങ്ങിയ കോഴ്സുകൾക്ക്) 201920 അധ്യയന വർഷത്തേക്ക് താത്ക്കാലിക സീറ്റ് വർധനവിന് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്കാൻ ചെയ്ത് ഏപ്രിൽ പത്തിനകം
[email protected] എന്ന ഇമെയിലിൽ ലഭിക്കണം. 2,000 രൂപയാണ് അപേക്ഷാ ഫീസ്. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഫീസ് 2,100 രൂപ. അപേക്ഷയുടെ മാതൃകയും വിവരങ്ങളും www.uoc.ac.in വെബ്സൈറ്റിൽ.
പരീക്ഷ ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2009 സ്കീം2009 പ്രവേശനം മാത്രം) സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 25ന് ആരംഭിക്കും.
എംഎസ് സി അപ്ലൈഡ് സൈക്കോളജി വൈവ എംഎസ് സി അപ്ലൈഡ് സൈക്കോളജി മൂന്നാം സെമസ്റ്റർ വൈവ 28ന് രാവിലെ പത്ത് മണി മുതൽ സർവകലാശാലാ മനഃശാസ്ത്ര പഠനവിഭാഗത്തിൽ നടക്കും.
പരീക്ഷാഫലം 2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി, എംഎ ഫംഗ്ഷണൽ ഹിന്ദി ആന്റ് ട്രാൻസ്ലേഷൻ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം അഞ്ചാം സെമസ്റ്റർ എൽഎൽബി (യൂണിറ്ററി) ഏപ്രിൽ 2018 പരീക്ഷയുടെ (തടഞ്ഞുവെച്ച) പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബിവോക് പ്രാക്ടിക്കൽ ഒന്നാം സെമസ്റ്റർ ബിവോക് മൾട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേർണലിസം പ്രാക്ടിക്കൽ പരീക്ഷ 25ന് ആരംഭിക്കും.
എക്സാമിനേഴ്സ് മീറ്റിംഗ് ആറാം സെമസ്റ്റർ ബിഎസ് സി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ കെമിസ്ട്രി അധ്യാപകർ 26ന് ഒറ്റപ്പാലം എൻഎസ്എസ് കോളജിലും, ഫിസിക്സ് അധ്യാപകർ 27ന് പാലക്കാട് മേഴ്സി കോളജിലും രാവിലെ 10.30ന് ഹാജരാകണം.