University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റെ​കൊ​ണ്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി, ഹാ​ൾ​ടി​ക്ക​റ്റി​ൽ നി​ർ​ദേ​ശി​ച്ച സെ​ന്‍റ​റു​ക​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (പ​ഠ​ന​വ​കു​പ്പ്) ഡി​ഗ്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ​മാ​സം 16 ആ​ണ്.

ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 14 ആ​ണ്.

സം​വാ​ദം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​ന്ദി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ആ​ർ. സ്മി​ത പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം ഒ​ൻ​പ​തി​ന് രാ​വി​ലെ 11ന് ​താ​വ​ക്ക​ര സ​ർ​വ​ക​ലാ​ശാ​ല സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ക്കും.