വിദൂരവിദ്യാഭ്യാസം ബിരുദ, ബിരുദാനന്തര പ്രവേശനം
വിദൂരവിദ്യാഭ്യാസം ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ മൂന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ 0494 2407494, 2407356
അഫ്സല് ഉല് ഉലമ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സര്‍വകലാശാല 201920 അധ്യയന വര്‍ഷത്തെ അഫ്സല് ഉല് ഉലമ (പ്രിലിമിനറി) കോഴ്സി ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള അവസരം 28 വൈകുന്നേരം അഞ്ചുവരെ. പുതിയ ഒപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതല്ല. ആദ്യ അലോട്ട്മെന്റ് 30നും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ നാലിനും പ്രസിദ്ധീകരിക്കും. ക്ലാസ് ജൂണ്‍ 10ന് ആരംഭിക്കും.
അക്കഡേമിക് കൗണ്‍സില്‍ വോട്ടെടുപ്പ് മാറ്റി
അക്കഡേമിക് കൗണ്‍സില്‍ അധ്യാപക മണ്ഡലത്തിലെ വോട്ടെടുപ്പും വോട്ടെണ്ണലും മാറ്റിവെച്ചു. വോട്ടെടുപ്പ് ജൂണ്‍ 25നു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെ അതതു കോളജുകളിലും സര്‍വകലാശാലാ ഡിപാര്ട്മെന്റുകളിലും നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 29ന് രാവിലെ 10 ന്
സെനറ്റ് ഹൗസില്‍ നടക്കും.
പരീക്ഷാ അപേക്ഷ
എട്ടാം സെമസ്റ്റര്‍ ബിടെക് പാര്‍ട് ടൈം ബി ടെക് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ മെയ് 31 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 3വരെയും ഫീസടച്ച് ജൂണ്‍ നാലുവരെ അപേക്ഷിക്കാം. പരീക്ഷ 19ന് ആരംഭിക്കും.
സ്പെഷല്‍ പരീക്ഷ
സ്പോര്‍ട്സ്, എന്‍സിസി എന്നിവയില്‍ പങ്കെടുത്തതുമൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം സെമസ്റ്റര്‍ ബികോം, ബി എഎസ്സി, ബിഎ (സിയുസിബിസിഎസ്എസ്) സ്പെഷല്‍ പരീക്ഷ 28ന് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ആരംഭിക്കും.
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിർണയത്തിന് ജൂണ്‍ 10വരെ അപേക്ഷിക്കാം.
2018 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഹിസ്റ്ററി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിർണയത്തിന് ജൂണ്‍ ഏഴുവരെ അപേക്ഷിക്കാം.
2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം എ സംസ്കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ , സംസ്കൃതം സാഹിത്യ സ്പെഷല്‍ (സി യു സി എസ് എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ ആറുവരെ അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി
സൈക്കോളജി പഠനവകുപ്പിലെ പിജി ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്സിനുള്ള എന്‍ട്രന്‍സ് പരീക്ഷയും ഇന്റര്‍വ്യൂ സര്‍ട്ടിഫിക്കറ്റ് പരിശോധനയും 28ന് സൈക്കോളജി പഠനവകുപ്പില്‍ നടക്കും.
ബിരുദാനന്തര ബിരുദ പ്രവേശനം
20192020 അധ്യയന വര്പത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺ ലൈനായി അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസാന തീയതി 29 ഉച്ചയ്ക്ക് ഒന്ന്. ഫീസ് അടച്ചവര്‍ അന്നുതന്നെ ഓണ്ലൈന്അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. നിലവില്‍ 9000 വിദ്യാര്‍ഥികള്‍ ഫീസ് അടച്ച് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഫോണ്‍ : 0494 2407016.