കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദതല പരീക്ഷയുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2019ൽ കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷ പാസായ വിദ്യാർഥികൾക്ക് മാത്രം ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇന്ന് ഉച്ചയ്ക്ക് 12 വരെ www.admission.kannurunivercity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പിജി രണ്ടാം അലോട്ട്മെന്റ് ഇന്ന്
ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ സർവകലാശാലാ ഫീസ് എസ്ബിഐ കളക്ട് മുഖേന മാത്രം അടച്ച് ഫീസടച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. ഒന്നാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ച് ഫീസ് ഒടുക്കിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത വിദ്യാർഥികൾ വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾസഹിതം അതത് കോളജിൽ പ്രവേശനം നേടേണ്ടതാണ്. കോളജുകളിൽ പ്രവേശനം നേടേണ്ട തീയതി നാളെ മുതൽ 14 വരെയാണ്. പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 04972715261, 04972715284 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
പരീക്ഷാഫലം
പാർട്ട് രണ്ട് ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി (റഗുലർ) നവംബർ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 20 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ) ഏപ്രിൽ 2019, നാലാം സെമസ്റ്റർ എംസിജെ ഡിഗ്രി (സപ്ലിമെന്ററി) ഏപ്രിൽ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 21 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംഫിൽ, ആന്ത്രപ്പോളജി ഡിഗ്രി (2017 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഇന്നുമുതൽ 14 വരെ പിഴയില്ലാതെയും 15 വരെ 170 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷകൾ 21 ന് ആരംഭിക്കും. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലുള്ള മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിലെ ഒന്നാംസമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് കോഴ്സിലേക്ക് എസ്സി, എസ്ടി വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്.യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം 14ന് രാവിലെ പത്തിന് മാങ്ങാട്ടുപറമ്പ് മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം.