അ​യോ​ഗ്യ​ത; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ.​എം. ഷാ​ജി
ക​ണ്ണൂ​ർ: അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ.​എം. ഷാ​ജി. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സി​പി​എം ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഇ​ത് സു​പ്രീം​കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഗീ​യ പ്ര​ച​ര​ണം താ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ല​ഘു​ലേ​ഖ​യെ​കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​ണ് താ​ൻ. വ്യ​ത്തി​ക്കെ​ട്ട രീ​തി​യാ​ണ് നി​കേ​ഷ് ന​ട​ത്തി​യ​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ നേ​ടു​ന്ന​തി​ന് ഷാ​ജി വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഷാ​ജി​യെ ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. എം.​വി.​നി​കേ​ഷ്കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.