പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​യു​ധം ഗു​ണ്ടാ​യി​സ​മ​ല്ല; വി​മ​ർ​ശി​ച്ചു വി.​എ​സ്
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​യു​ധം ഗു​ണ്ടാ​യി​സ​മ​ല്ലെ​ന്നും ആ​ശ​യ​ങ്ങ​ളു​ടെ ആ​യു​ധ​മ​ണി​യേ​ണ്ട വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം ക​ഠാ​ര​യും കു​റു​വ​ടി​യു​മാ​യി കാ​ന്പ​സു​ക​ളി​ൽ വി​ല​സു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ അ​ടി​ത്ത​റ​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും വി.​എ​സ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു വി.​എ​സി​ന്‍റെ വി​മ​ർ​ശ​നം.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഇ​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്സ് കോ​ളേ​ജി​ൽ എ​സ്.​എ​ഫ്.​ഐ യു​ടെ ന്ധ​പ​ഠ​നോ​ത്സ​വം’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യാ​മെ​ന്ന് ഞാ​ൻ സ​മ്മ​തി​ച്ച​താ​യി​രു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ അ​നു​മ​തി ത​ന്നി​ല്ല. കൊ​ച്ച് കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, കു​റെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ൽ, അ​ന്ധ ദ​ന്പ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം എ​ന്നി​ങ്ങ​നെ​യു​ള്ള കു​റെ​യേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ല്ലൊ​രു മാ​തൃ​ക​യാ​ണ് പ​ഠ​നോ​ത്സ​വം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ളേ​ജി​ലെ എ​സ്.​എ​ഫ്.​ഐ വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

പ​ക്ഷെ, അ​ത് മാ​ത്ര​മാ​യി​രു​ന്നി​ല്ല, അ​വി​ടെ പ​റ​യാ​നു​ദ്ദേ​ശി​ച്ച​ത്. ഈ​യി​ടെ ന​ട​ന്ന, എ​സ്.​എ​ഫ്.​ഐ എ​ന്ന വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഉ​ന്ന​ത മൂ​ല്യ​ങ്ങ​ളേ​യും ന·​ക​ളേ​യു​മെ​ല്ലാം നി​ര​സി​ക്കു​ന്ന ചി​ല കി​രാ​ത ന​ട​പ​ടി​ക​ളെ വി​മ​ർ​ശി​ക്കാ​നും ഞാ​ൻ ആ ​വേ​ദി ഉ​പ​യോ​ഗി​ക്കു​മാ​യി​രു​ന്നു. ജ​ന പ്ര​തി​നി​ധി​ക​ളും യു​വ​ജ​ന നേ​താ​ക്ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും മ​ന്ത്രി​മാ​രു​മെ​ല്ലാം അ​വി​ടെ ന​ട​ന്ന ന​ട​പ​ടി​ക​ളെ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.

ഗു​ണ്ടാ​യി​സ​മ​ല്ല, പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​യു​ധം. തു​ല്യ​ത​യ്ക്കും സാ​മൂ​ഹ്യ​നീ​തി​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി പോ​രാ​ടു​ന്ന​വ​രു​ടെ ക​യ്യി​ൽ ആ​ശ​യ​ങ്ങ​ളാ​ണ് വേ​ണ്ട​ത്, ആ​യു​ധ​ങ്ങ​ള​ല്ല. ആ​ശ​യ​ങ്ങ​ളു​ടെ ആ​യു​ധ​മ​ണി​യേ​ണ്ട വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം, ക​ഠാ​ര​യും കു​റു​വ​ടി​യു​മാ​യി ക്യാ​ന്പ​സു​ക​ളി​ൽ വി​ല​സു​ന്നു​ണ്ടെ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും അ​ടി​ത്ത​റ​യി​ൽ എ​ന്തോ പ്ര​ശ്ന​മു​ണ്ട്. അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ പ്ര​സ്ഥാ​ന​ത്തി​ന് ഏ​റെ​ക്കാ​ലം നി​ല​നി​ൽ​പ്പി​ല്ല എ​ന്നു വേ​ണം ഉ​റ​പ്പി​ക്കാ​ൻ.

ഈ ​തി​രി​ച്ച​റി​വ് നേ​തൃ​ത്വ​ത്തി​നാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​വ​രെ ക​ർ​ശ​ന​മാ​യി തി​രു​ത്താ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹം മു​ന്നോ​ട്ടു വ​ന്നേ തീ​രൂ. ഇ​ന്നി​പ്പോ​ൾ പൊ​ലീ​സ് തി​ര​യു​ന്ന​വ​രും അ​റ​സ്റ്റി​ലാ​യ​വ​രു​മെ​ല്ലാം ഇ​ത്ര​കാ​ല​വും പ്ര​സ്ഥാ​ന​ത്തെ ന​യി​ച്ച​വ​രാ​ണ് എ​ന്ന​ത് ദു​ഖ​ക​ര​മാ​ണ്. ല​ജ്ജ തോ​ന്നു​ന്നു, ത​ല കു​നി​ക്കു​ന്നു എ​ന്നെ​ല്ലാം യു​വ​ജ​ന നേ​താ​ക്ക​ൾ​ക്ക് പ​റ​യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് നാ​ണ​ക്കേ​ടാ​ണ്.