കാ​ഷ്മീ​ർ പ്ര​ശ്നം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കും: രാ​ജ്നാ​ഥ് സിം​ഗ്
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ പ്ര​ശ്നം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കാ​ഷ്മീ​രി​നെ ഭീ​ക​ര​ത​യി​ൽ​നി​ന്നും മു​ക്ത​മാ​ക്കു​ന്ന​ത് ത​ട​യാ​ൻ ഭൂ​മി​യി​ലെ ഒ​രു ശ​ക്തി​ക്കും ക​ഴി​യി​ല്ല. ഭീ​ക​ര​ത‍​യ്ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഒ​ന്നി​ച്ചു കൈ​കോ​ർ​ത്താ​ൽ കാ​ഷ്മീ​രി​ലെ ഭീ​ക​ര​വാ​ദം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഠ്വ​വ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഷ്മീ​രി​നെ ഇ​ന്ത്യ​യു​ടെ പ​റു​ദീ​സ​യാ​ക്കി മാ​ത്രം മാ​റ്റാ​ന​ല്ല കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്, ലോ​ക​ത്തി​ന്‍റെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രാ​ജാ​ന്ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ഴ്‌​വ​ര​യി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. സ്വ​ന്തം കു​ട്ടി​ക​ളെ വി​ദേ​ശ​ത്തു പ​ഠി​ക്കാ​ൻ അ​യ​ച്ചി​ട്ട് മ​റ്റ് കു​ട്ടി​ക​ളെ ക​ല്ലെ​റി​യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. ചെ​റി​യ കു​ട്ടി​ക​ളെ വ​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​രോ​പി​ച്ചു.