കൊച്ചി ഡിഐജി ഓഫീസ് മാർച്ച്: സിപിഐ പ്രവർത്തകൻ അറസ്റ്റിൽ
കൊച്ചി: എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെയുള്ള നേതാക്കൾക്ക് മർദ്ദനമേറ്റ സിപിഐ മാർച്ചിന്‍റെ പേരിൽ ആദ്യ അറസ്റ്റ്. സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് പ്രവർത്തകനുമായ അൻസാർ അലിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസിനെ ആക്രമിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ ജാമ്യാമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഇയാളെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.

കൊച്ചിയിലെ ഡിഐജി ഓഫീസ് മാർച്ചിന്‍റെ പേരിൽ സെൻട്രൽ എസ്ഐ വിപിൻ ദാസിനെ ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കേസിൽ പോലീസ് നടപടി തുടങ്ങിയത്. നേരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെ പത്തോളം നേതാക്കൾക്കെതിരേയും കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയും പോലീസ് കേസ് രജിസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ആദ്യ അറസ്റ്റാണ് ഇന്നുണ്ടായിരിക്കുന്നത്. കേസ് നേരത്തെ തന്നെ ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറിയിരുന്നു. ക്രൈം ഡിറ്റാച്ച്മെന്‍റ് എസിയാണ് ഇന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിപിൻ ദാസിനെ അറസ്റ്റ് ചെയ്തതുകൊണ്ട് പ്രശ്നം തീരില്ലെന്നും മാർച്ചിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത് ഞാറയ്ക്കാൽ സിഐ മുരളി കാരണമാണെന്നും ഇയാൾക്കെതിരേയും നടപടി വേണമെന്നുമാണ് സിപിഐ ജില്ലാഘടകത്തിന്‍റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സിപിഐ ജില്ലാ സെക്രട്ടറി പി.രാജു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഞാറയ്ക്കൽ സിഐയ്ക്കെതിരേ നടപടിയുണ്ടാകാത്തതിലുള്ള പ്രതിഷേധം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ജൂലൈ 23-നായിരുന്നു ഡിഐജി ഓഫീസിലേക്ക് സിപിഐ എറണാകുളം ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നത്. വൈ​​​പ്പി​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ര്‍​ട്‌​​​സ് കോ​​​ള​​​ജി​​​ലെ എ​​​ഐ​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ആ​​​ക്ര​​​മി​​​ച്ച എ​​​സ്എ​​​ഫ്ഐ​​ക്കാ​​ർ​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാതി​​​രി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് എ​​​ഐ​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ കാ​​​ണാ​​​ന്‍ ഞാ​​​റ​​​യ്ക്ക​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ല്‍ നി​​​ഷ്‌​​​ക്രി​​​യ​​​ത്വം പാ​​​ലി​​​ക്കുകയും ചെയ്ത ഞാ​​​റ​​​യ്ക്ക​​​ല്‍ സി​​ഐ​​​ക്കെ​​​തിരേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെട്ടായിരുന്നു പ്രതിഷേധം. മാർച്ചിൽ പോലീസും പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയതോടെ സംഭവം രാഷ്ട്രീയ വിവാദവുമായി.

സംഭവത്തെക്കുറിച്ച് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണത്തിൽ പോലീസിനെ കാര്യമായി കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ നടപടി ആവശ്യമില്ലെന്ന് ഡിജിപി നിലപാടെടുത്തു. എന്നാൽ പോലീസിന് വീഴ്ച പറ്റിയെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കണക്കിലെടുത്ത് ആഭ്യന്തരവകുപ്പ് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.