എ​ല്ലാം ചെ​യ്തു​ക​ഴി​ഞ്ഞു, ഇ​ന്ത്യ​യു​മാ​യി ഇ​നി ച​ർ​ച്ച​യി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​മ്രാ​ൻ
ഇ​സ്ലാ​മാബാ​ദ്/​ന്യു​യോ​ർ​ക്ക്: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​നി ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യി​ല്ലെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യി തു​ര​ങ്കം വ​യ്ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്ന് ഇ​മ്രാ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​മ്രാ​ന്‍റെ പ​രാ​മ​ർ​ശം ഇ​ന്ത്യ നി​ഷേ​ധി​ച്ചു. പാ​ക്കി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ച​ർ​ച്ച​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ളു​വെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന്യു​യോ​ർ​ക്ക് ടൈം​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​മ്രാ​ൻ കാ​ഷ്മീ​രി​ലെ ച​ർ​ച്ചാ സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

അ​വ​രോ​ടു (ഇ​ന്ത്യ) സം​സാ​രി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു വേ​ണ്ട​തെ​ല്ലാം ചെ​യ്തു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, സ​മാ​ധാ​ന​ത്തി​നും ച​ർ​ച്ച​യ്ക്കു​മാ​യി ന​ട​ത്തി​യ എ​ല്ലാ പ്ര​സ്താ​വ​ന​ക​ളും, വെ​റും പ്രീ​ണി​പ്പി​ക്ക​ലാ​യി മാ​ത്ര​മാ​ണ് അ​വ​ർ എ​ടു​ത്ത​തെ​ന്നു ക​രു​തു​ന്നു. ഇ​തി​ൽ കൂ​ടു​ത​ൽ ഞ​ങ്ങ​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ല- ഇ​മ്രാ​ൻ പ​റ​ഞ്ഞു. ര​ണ്ടു ആ​ണ​വ രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ ന്യു​യോ​ർ​ക്ക് ടൈം​സ് എ​ഡി​റ്റോ​റി​യ​ർ ബോ​ർ​ഡ് സ​ന്ദ​ർ​ശി​ച്ച യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഹ​ർ​ഷ​വ​ർ​ധ​ൻ ശ്രിം​ഗ്ല പാ​ക്കി​സ്ഥാ​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി. സ​മാ​ധാ​ന​ത്തി​നാ​യി മു​ൻ​കൈ എ​ടു​ത്ത​പ്പോ​ഴെ​ല്ലാം മോ​ശ​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​ന്ത്യ​യ്ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ഭീ​ക​ര​ത​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ൻ വി​ശ്വ​സ​നീ​യ​വും ശ​ക്ത​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്കു സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കു​ന്നു എ​ന്ന​തു കാ​ല​ങ്ങ​ളാ​യി ഇ​ന്ത്യ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. ഈ ​ഭീ​ക​ര​രെ ഉ​പ​യോ​ഗി​ച്ച് ജ​മ്മു കാ​ഷ്മീ​രി​ലും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തു​ന്നെ​ന്നും ഇ​ന്ത്യ ആ​രോ​പി​ക്കു​ന്നു. 2016-ലെ ​പ​ത്താ​ൻ​കോ​ട്ട് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​ന്ത്യ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര ഇ​ട​പാ​ടു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഭീ​ക​ര​ത​യും ച​ർ​ച്ച​യും ഒ​ത്തു​പോ​കി​ല്ലെ​ന്ന് ഇ​ന്ത്യ പ​റ​യു​ന്നു.