വി​ൻ​ഡീ​സി​നു മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ റ​ണ്‍​മ​ല; മ​റു​പ​ടി ദ​യ​നീ​യ ത​ക​ർ​ച്ച (15/5)
നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്‍റ്വി​ഗ): ആ​ന്‍റി​ഗ്വ ടെ​സ്റ്റി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​ന് 419 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 343/7 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് വി​ൻ​ഡീ​സി​നു മു​ന്നി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഉ​യ​ർ​ന്ന​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന്‍റെ മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞു. നാ​ലാം ദി​നം ചാ​യ​യ്ക്കു പി​രി​യു​ന്പോ​ൾ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 15 റ​ണ്‍​സ് എ​ന്ന ദ​യ​നീ​യ സ്ഥി​തി​യി​ലാ​ണ് ആ​തി​ഥേ​യ​ർ. കാ​ർ​ലോ​സ് ബ്രാ​ത്വെ​യ്റ്റ് (1), ജോ​ണ്‍ കാം​പ​ൽ (7), ഷ​മാ​ർ ബ്രൂ​ക്സ് (2), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ർ (1), ഡാ​ര​ൻ ബ്രാ​വോ (2) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് വി​ൻ​ഡീ​സി​നു ന​ഷ്ട​മാ​യ​ത്. മൂ​ന്നു​പേ​രെ ജ​സ്പ്രീ​ത് ബും​റ മ​ട​ക്കി​യ​പ്പോ​ൾ ബ്രൂ​ക്സും ഹെ​റ്റ്മ​യ​റും ഇ​ഷാ​ന്തി​ന് ഇ​ര​യാ​യി.

അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ഹ​നു​മ വി​ഹാ​രി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്കു ക​യ​റി​യ​ത്. 235 പ​ന്തി​ൽ​നി​ന്ന് അ​ഞ്ചു ബൗ​ണ്ട​റി​ക​ൾ മാ​ത്രം അ​ടി​ച്ചാ​ണു ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി. ടെ​സ്റ്റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്താം സെ​ഞ്ചു​റി​യും ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​ത്തേ​തു​മാ​ണ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ര​ഹാ​നെ അ​ർ​ധ​സെ​ഞ്ചു​റി (81) നേ​ടി​യി​രു​ന്നു.

ഹ​നു​മ വി​ഹാ​രി 93 റ​ണ്‍​സ് നേ​ടി സെ​ഞ്ചു​റി​ക്ക​രി​കെ പു​റ​ത്താ​യി. വി​രാ​ട് കോ​ഹ്ലി (51) യാ​ണ് നാ​ലാം ദി​വ​സം ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ട ആ​ദ്യ വി​ക്ക​റ്റ്. നാ​ലാം വി​ക്ക​റ്റി​ൽ കോ​ഹ്ലി​യും ര​ഹാ​നെ​യും 106 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. അ​ഞ്ചാം വി​ക്ക​റ്റി​ൽ ര​ഹാ​നെ-​വി​ഹാ​രി സ​ഖ്യം 135 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ​യാ​ണ് ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക് എ​ത്തി​യ​ത്.

മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 185 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ നാ​ലാം ദി​ന​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ക്കാ​ൻ എ​ത്തി​യ​ത്. 51 റ​ണ്‍​സു​മാ​യി കോ​ഹ് ലി​യും 53 റ​ണ്‍​സു​മാ​യി ര​ഹാ​നെ​യു​മാ​യി​രു​ന്നു ക്രീ​സി​ൽ. എ​ന്നാ​ൽ, നാ​ലാം ദി​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ കോ​ഹ്ലി​യെ റോ​സ്ട​ണ്‍ ചേ​സ് മ​ട​ക്കി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 297 റ​ണ്‍​സി​നും വി​ൻ​ഡീ​സ് 222 റ​ണ്‍​സി​നും പു​റ​ത്താ​യി​രു​ന്നു.