ചി​ന്മ​യാ​ന​ന്ദി​നെ​തി​രാ​യ വീ​ഡി​യോ തെ​ളി​വു​ക​ൾ പെ​ൺ​കു​ട്ടി പോ​ലീ​സി​ന് കൈ​മാ​റി
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച പെ​ൺ​കു​ട്ടി നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രാ​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പെ​ൻ​ഡ്രൈ​വി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​വ ത​ന്‍റെ സു​ഹൃ​ത്ത് വ​ഴി പോ​ലി​സി​നു കൈ​മാ​റി​യെ​ന്നാ​ണ് പെ​ൺ​കു​ട്ടി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ലോ ​കോ​ള​ജി​ല്‍ പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഒ​രു വ​ർ​ഷം മു​ന്പ് ചി​ന്മ​യാ​ന​ന്ദി​നെ കാ​ണാ​ന്‍ പോ​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ചി​ന്മ​യാ​ന​ന്ദ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷ​ത്തോ​ളം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ത​ന്‍റെ ക​ണ്ണ​ട‍​യി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ ഉ​പ​യോ​ഗി​ച്ച് ചി​ന്മ​യാ​ന​ന്ദി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ നി​യ​മ വി​ദ്യാ​ർ​ഥി​നി ആ​രോ​പി​ച്ചി​രു​ന്നു.