ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടാ​ൻ ഇ​ന്ത്യ സൈ​ന്യ​ത്തെ അ​യ​യ്ക്കാം; ഇ​മ്രാ​നോ​ടു രാ​ജ്നാ​ഥ്
ച​ണ്ഡി​ഗ​ഡ്: ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടാ​ൻ പാ​ക്കി​സ്ഥാ​നു സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ന്ത്യ സൈ​ന്യ​ത്തെ അ​യ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ സ​ഹാ​യ​വാ​ഗ്ദാ​നം.

ഇ​മ്രാ​ൻ ഖാ​നു മു​ന്നി​ൽ വ​യ്ക്കു​ന്ന നി​ർ​ദേ​ശം ഇ​താ​ണ്. ഭീ​ക​ര​ത​യ്ക്കെ​തി​രെ​യു​ള്ള ഇ​മ്രാ​ൻ ഖാ​ന്‍റെ നി​ല​പാ​ട് ഗൗ​ര​വ​മു​ള്ള​താ​ണെ​ങ്കി​ൽ അ​വ​രെ സ​ഹാ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ണ്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​തും ന​ൽ​കും-​രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

കാ​ഷ്മീ​രി​നെ​ക്കു​റി​ച്ചു പാ​ക്കി​സ്ഥാ​ൻ മ​റ​ന്നേ​ക്കു​ക. അ​ക്കാ​ര്യം ചി​ന്തി​ക്കു​ക​പോ​ലും ചെ​യ്യ​രു​ത്. കാ​ഷ്മീ​ർ വി​ഷ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ആ​ർ​ക്കും ഇ​ന്ത്യ​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ൾ യാ​തൊ​രു വി​ല​യു​മി​ല്ലാ​ത്ത​താ​ണ്. കാ​ഷ്മീ​രി​നു സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തു​വ​രെ അ​തി​നാ​യി പോ​രാ​ടു​മെ​ന്നാ​ണു ഇ​മ്രാ​ൻ ഖാ​ൻ പ്ര​സം​ഗി​ച്ച​ത്. ഇ​ത് ഇ​ന്ത്യ​ക്കു​മേ​ൽ യാ​തൊ​രു സ​മ്മ​ർ​ദ​വും സൃ​ഷ്ടി​ക്കി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.