എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ടി​യ​ന്ത​ര സി​ൻ​ഡി​ക്കേ​റ്റ് വ്യാ​ഴാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം: എം​ജി സ​ര്‍​വക​ലാ​ശാ​ല മാ​ര്‍​ക്ക് ദാ​ന വി​വാ​ദ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ത്തേ​ക്കും. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് വ്യാ​ഴാ​ഴ്ച അ​ടി​യ​ന്തര യോ​ഗം ചേ​രും.

വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ഭാ​വ​ത്തി​ല്‍ പ്രോ ​വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ചേ​രു​ക. വി​വാ​ദ​മാ​യ മാ​ര്‍​ക്ക് ദാ​നം പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.