ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ശേ​ഷം ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ​ത് 88 ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ശേ​ഷം ജ​മ്മു കാ​ഷ്മീ​രി​ൽ 88 ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ട്ട​ത്.

ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ റ​ദ്ദാ​ക്കി​യ​തി​നു​ശേ​ഷ​മു​ള്ള 115 ദി​വ​സ​ത്തെ ക​ണ​ക്കു​ക​ളാ​ണ് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നു മു​ന്പു​ള്ള 115 ദി​വ​സ കാ​ല​യ​ള​വി​ൽ (ഏ​പ്രി​ൽ 12 മു​ത​ൽ ഓ​ഗ​സ്റ്റ് 4 വ​രെ) 106 ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളാ​ണ് കാ​ഷ്മീ​രി​ലു​ണ്ടാ​യ​ത്. മു​ൻ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ 17 ശ​ത​മാ​നം കു​റ​വു​ണ്ടാ​യെ​ന്നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​ശേ​ഷം ന​ട​ന്ന ആ​ര​ക​മ​ണ​ങ്ങ​ൾ എ​ത്ര​പേ​ർ മ​രി​ച്ചു/​പ​രി​ക്കേ​റ്റു, മു​ൻ കാ​ല​യ​ള​വു​മാ​യു​ള്ള താ​ര​ത​മ്യ​ക്ക​ണ​ക്കു​ക​ൾ എ​ന്നി​വ കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.