റാ​ക്ക​റ്റി​ൽ​നി​ന്ന് തീ​ക്കാ​റ്റ്; ചാ​മ്പ്യ​നെ ചാ​മ്പ​ലാ​ക്കി ഗ​ഫ്
മെ​ൽ​ബ​ണ്‍: ദി​ന​ങ്ങ​ൾ ചി​ല​തു​പി​റ​കി​ലെ കാ​ട്ടു​തീ ക​ണ്ട് ഞെ​ട്ടി​വി​റ​ച്ച ഓ​സ്ട്രേ​ലി​യ​ക്കാ​ർ ഇ​ന്ന് മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ വീ​ശി​യ​ടി​ച്ച തീ​ക്കാ​റ്റി​ൽ വി​സ്മ​യി​ച്ചു, പി​ന്നെ ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ ഏ​റ്റെ​ടു​ത്തു. അ​മേ​രി​ക്ക​യു​ടെ കൗ​മാ​ര വി​സ്മ​യം കൊ​ക്കോ ഗ​ഫി​ന്‍റെ റാ​ക്ക​റ്റി​ൽ​നി​ന്നും വീ​ശ​യ​ടി​ച്ച തീ​ക്കാ​റ്റി​നൊ​പ്പി​ച്ചാ​ണ് ടെ​ന്നീ​സ് ലോ​കം കൈ​യ​ടി​ച്ച​ത്. ഗ​ഫി​ന്‍റെ തീ​ക്ക​രു​ത്തി​ൽ വീ​ണ​ത് നി​ല​വി​ലെ ചാ​മ്പ്യ​ൻ ന​വോ​മി ഓ​സാ​ക്ക​യും. അ​തും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലെ വ​ലി​യ അ​ട്ടി​മ​റി​ക​ളി​ലൊ​ന്നാ​ണ് റോ​ഡ് ലോ​വ​ർ അ​രീ​ന​യി​ൽ അ​ര​ങ്ങേ​റി​യ​ത്. അ​മേ​രി​ക്ക​യു​ടെ പ​തി​ന​ഞ്ചു​കാ​രി 67 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ചാ​മ്പ്യ​നെ നി​ലം​പ​രി​ശാ​ക്കി. സ്കോ​ർ: 6-3, 6-4. ജ​പ്പാ​ന്‍റെ ലോ​ക​നാ​ലാം ന​മ്പ​ർ താ​രം ക​ളി​യി​ൽ 30 അ​ൺ​ഫോ​ഴ്സ്ഡ് എ​റ​റു​ക​ളാ​ണ് വ​രു​ത്തി​യ​ത്. ജ​യ​ത്തോ​ടെ ഗ​ഫ് നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്നു.