അ​ധി​ക നി​കു​തി സാ​മൂ​ഹി​ക അ​നീ​തി: ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​നു ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ. ജ​ന​ങ്ങ​ളു​ടെ നി​കു​തി ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദാ​യ​നി​കു​തി അ​പ്പീ​ൽ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ 79 ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക നി​കു​തി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് സാ​മൂ​ഹി​ക അ​നീ​തി​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. നി​കു​തി​വെ​ട്ടി​ക്ക​ൽ സ​ഹ​പൗ​ര​ൻ​മാ​രോ​ടു​ള്ള സാ​മൂ​ഹി​ക അ​നീ​തി​യാ​ണെ​ങ്കി​ൽ അ​നി​യ​ന്ത്രി​ത നി​കു​തി അ​ടി​ച്ചേ​ൽ​പ്പി​ക്ക​ലി​ലൂ​ടെ സ​ർ​ക്കാ​ർ ത​ന്നെ സാ​മൂ​ഹി​ക അ​നീ​തി കാ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.