മു​ൻ​ക​രു​ത​ൽ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ൾ​ച്ച
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​മെ​ന്ന് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ല്‍ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വും പ്ര​ള​യ​ത്തി​ല്‍ മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ചൂ​ട് ക​ന​ക്കു​ന്ന​തി​നൊ​പ്പം ഇ​ത്ത​വ​ണ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

സാ​ധാ​ര​ണ മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട ജ​ല​വി​താ​ന​ത്തി​ലെ കു​റ​വ് ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ പ്ര​ക​ട​മാ​യി​രി​ക്കു​ക​യാ​ണ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ മ​ഴ​യു​ടെ അ​ള​വി​ല്‍ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ മാ​ര്‍​ച്ചാ​കു​ന്പോ​ൾ സം​സ്ഥാ​നം കൊ​ടും വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കും​ഭ​ച്ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു ജി​ല്ല​ക​ൾ​ക്കു​കൂ​ടി കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച ര​ണ്ടു​മു​ത​ൽ നാ​ലു​ ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടു​കൂ​ടു​മെ​ന്നാ​ണ് അ​റി​യി​പ്പ്. വ​ര​ണ്ട കി​ഴ​ക്ക​ൻ​കാ​റ്റും ക​ട​ൽ​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത​യു​മാ​ണ് കാ​ര​ണം.

ചൂ​ട് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 12 മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ കൈ​യി​ൽ വെ​ള​ളം ക​രു​ത​ണം. നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു​ള​ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള​ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.