ഡ​ൽ​ഹി സം​ഘ​ർ​ഷം: അ​ർ​ധ​രാ​ത്രി​യി​ൽ വാ​ദം കേ​ട്ട് ഹൈക്കോ​ട​തി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച ഹ​ർ​ജി​യി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ വാ​ദം കേ​ട്ട് കോ​ട​തി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. പ​രി ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ഡ​ൽ​ഹി പോ​ലീ​സി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ർ​ജി ബു ​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

രാ​ത്രി കോ​ട​തി തു​റ​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ, ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്.​മു​ര​ളീ​ധ​റി​ന്‍റെ വീ​ട്ടി​ൽ​വ​ച്ചാ​ണ് കോ​ട​തി വാ​ദം കേ​ട്ട​ത്. രാ​ത്രി 12.30 ന് ​വാ​ദം തു​ട​ങ്ങി​യ കോ​ട​തി ഡ​ൽ​ഹി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ലോ​ക് കു​മാ​റി​നെ​യും ക്രൈം ​ചു​മ​ത​ല​യു​ള്ള ഡി​സി​പി രാ​ജേ​ഷ് ദി​യോ​യെ​യും വി​ളി​ച്ച് വ​രു​ത്തി. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് വേ​ണ്ടി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നാ​യ സ​ഞ്ജ​യ് ഘോ​ഷാ​ണ് ഹാ​ജ​രാ​യ​ത്.

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് മെ​ഡി​ക്ക​ൽ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ൾ പ്പെ​ടു​ന്ന ഫോ​റ​മാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​സ്ത​ഫാ​ബാ​ദി​ലെ അ​ൽ ഹി​ന്ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ ചി​കി​ത്സാ സൗ​ക ര്യ​മു​ള്ള മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഡ​ൽ​ഹി ക​ലാ​പം സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം കോ​ട​തി​യും ഇ​ന്നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, കെ.​എം ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ലാ​പ​ത്തി​ൽ സു​പ്രീം കോ​ട​തി നേ​രി​ട്ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ്, മു​ന്‍ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ വ​ജാ​ഹ​ത്ത് ഹ​ബീ​ബു​ള്ള, ഷ​ഹീ​ന്‍​ബാ​ഗ് സ്വ​ദേ​ശി ബ​ഹ​ദൂ​ര്‍ അ​ബ്ബാ​സ് ന​ഖ്‌​വി എ​ന്നി​വ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഷ​ഹീ​ൻ​ബാ​ഗ് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.