സ​വ​ർ​ക്ക​ർ അ​നു​കൂ​ല പ്ര​മേ​യം ത​ള്ളി മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ; ബി​ജെ​പി നീ​ക്കം​പാ​ളി
മും​ബൈ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റു​ടെ പ​ങ്കു വ്യ​ക്ത​മാ​ക്കു​ന്ന പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ശ്യം ത​ള്ളി മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ. ബു​ധ​നാ​ഴ്ച ഇ​രു​സ​ഭ​ക​ളി​ലും പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു.

പ്ര​മേ​യ നീ​ക്ക​ത്തെ നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ നാ​ന പ​ടോ​ളെ എ​തി​ർ​ത്ത​പ്പോ​ൾ, ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ലി​ൽ ബി​ജെ​പി പ്ര​മേ​യം സം​ബ​ന്ധി​ച്ച് പ​റ​യാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ നീ​ലം ഗോ​രെ സ​ഭ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സാ​ണ് സ​വ​ർ​ക്ക​റു​ടെ ച​ര​മ​ദി​ന​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സ​വ​ർ​ക്ക​റെ സം​ബ​ന്ധി​ച്ച് അ​പ​മാ​ന​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് പ്ര​സി​ദ്ധീ​ക​ര​ണം ശി​ദോ​രി മാ​സി​ക നി​രോ​ധി​ക്ക​ണ​മെ​ന്നും ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ, ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ സ​വ​ർ​ക്ക​ർ​ക്കു ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നു ക​ത്തെ​ഴു​തി​യ കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തും ഭ​ര​ണ​മു​ണ്ടാ​യി​രി​ക്കെ എ​ന്താ​ണ് ഭാ​ര​ത​ര​ത്ന ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്നും പ​വാ​ർ പ​രി​ഹ​സി​ച്ചു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സ്പീ​ക്ക​ർ പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും സ്പീ​ക്ക​ർ വ​ക​വ​ച്ചി​ല്ല. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ ഈ ​സ​മ​യം സ​ഭ​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.