സം​സ്ഥാ​ന​ത്ത് 19 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ക​ണ്ണൂ​രി​ൽ ഒ​ന്പ​തു​പേ​ർ​ക്ക് രോ​ഗ​ബാ​ധ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 19 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത് 126 പേ​രാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ക​ണ്ണൂ​രി​ൽ ഒ​ന്പ​ത്, കാ​സ​ർ​ഗോ​ഡും മ​ല​പ്പു​റ​ത്തും മൂ​ന്നു പേ​ർ​ക്ക്, തൃ​ശൂ​രി​ൽ ര​ണ്ട്, ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. 136 പേ​ർ ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് രോ​ഗം ഭേ​ദ​മാ​യി. കൊ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ശ്രീ​ചി​ത്ര​യി​ലെ ഡോ​ക്ട​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​യാ​ളു​മാ​യി സ​മ്പ​ർ​മു​ണ്ടാ​യി​രു​ന്ന മി​ക്ക​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.