പ​റ​ക്കാ​ൻ​വ​ര​ട്ടെ, കൊ​റോ​ണ പ​ര​ക്കു​ന്നു; രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​പ്രിലി​ൽ 14 വ​രെ റ​ദ്ദാ​ക്കി
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത് ഏ​പ്ര​ലി​ൽ 14 വ​രെ നീ​ട്ടി. രാ​ജ്യ​ത്ത് നി​ന്നു പു​റ​ത്തേ​ക്കും രാ​ജ്യ​ത്തേ​ക്കു​മു​ള്ള എ​ല്ലാ ത​രം രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളും നി​ർ​ത്തി​യി​ട്ടു​ണ്ട്. 31 വ​രെ​യാ​ണ് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തും നീ​ട്ടി​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ ച​ര​ക്ക് വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കി​ല്ല. ട്രെ​യി​ൻ, മെ​ട്രോ, അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ക, ടൂ​റി​സ്റ്റ് വീ​സ​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ക, എ​ല്ലാ പൊ​തു പ​രി​പാ​ടി​ക​ളും നി​രോ​ധി​ക്കു​ക എ​ന്നി​വ​യ​ട​ക്കം വൈ​റ​സ് പ​ട​രാ​തി​രി​ക്കു​ന്ന​തി​നു രാ​ജ്യം നി​ര​വ​ധി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.