കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 7,500 രൂ​പ അ​ക്കൗ​ണ്ടി​ൽ ന​ല്‍​ക​ണം: രാ​ഹു​ല്‍​ ഗാ​ന്ധി
ന്യൂഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്ക് 7,500 രൂ​പ ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി. തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് ജ​ന്മാ​നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യി​ലാ​ണ് രാ​ഹു​ല്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഹു​ല്‍​ഗാ​ന്ധി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ട്ട് കാ​ണു​ക​യും അ​വ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് എ​ങ്ങ​നേ​യും ജ​ന്മാ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ വെ​മ്പു​ന്ന ഇ​വ​ര്‍ ത​ങ്ങ​ളു​ടെ വി​ഷ​മ​ങ്ങ​ള്‍ രാ​ഹു​ലി​നോ​ട് പ​റ​യു​ന്ന​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് രാ​ജ്യം മു​ഴു​വ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്ര​യും വേ​ഗം ന​ല്‍​ക​ണ​മെ​ന്നും രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മ​ട​ക്കം 20 തൊ​ഴി​ലാ​ളി​ക​ളോ​ടാ​ണ് രാ​ഹു​ല്‍ സം​സാ​രി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ ജ​ന്മ​നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ രാ​ഹു​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തും നാ​ട്ടി​ലെ​ത്തി​യ അ​വ​ര്‍ രാ​ഹു​ലി​നു ന​ന്ദി പ​റ​യു​ന്ന​തു​മെ​ല്ലാം ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.