62 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ; ആ​ശ​ങ്ക​യു​ടെ "റി​ക്കാ​ർ​ഡ്'
തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ൽ 62 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ഇ​ത്ര​യും പേ​ർ പോ​സി​റ്റീ​വാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 19 പേ​ർ​ക്കും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 16 പേ​ർ​ക്കും മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട്ടു പേ​ർ​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ഞ്ചു പേ​ർ​ക്കും കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ നാ​ലു പേ​ർ​ക്ക് വീ​ത​വും കൊ​ല്ലം ജി​ല്ല​യി​ലെ മൂ​ന്നു പേ​ർ​ക്കും കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടു പേ​ർ​ക്കും വ​യ​നാ​ട് ജി​ല്ല​യി​ലെ ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​തി​ൽ 18 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രും (യു​എ​ഇ- 9, സൗ​ദി അ​റേ​ബ്യ-3, കു​വൈ​റ്റ്-2, മാ​ലി ദ്വീ​പ്-, സി​ങ്ക​പ്പൂ​ർ-1, മ​സ്ക​റ്റ്-1, ഖ​ത്ത​ർ-1) 31 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-13, ത​മി​ഴ്നാ​ട്-12, ഗു​ജ​റാ​ത്ത്-2, ക​ർ​ണാ​ട​ക-2, ഉ​ത്ത​ർ​പ്ര​ദേ​ശ്-1, ഡ​ൽ​ഹി-1) വ​ന്ന​താ​ണ്. 13 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഏ​ഴു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​ള്ള​വ​രും ര​ണ്ടു പേ​ർ വീ​തം ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​രു​മാ​ണ്.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ട്. കൊ​ല്ലം, കോ​ട്ട​യം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നും ഓ​രോ​രു​ത്ത​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ 275 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 515 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.