ഒ​രു ത​വ​ണ വാ​ങ്ങി​യാ​ൽ നാ​ലു ദി​വ​സം കാ​ത്തി​രി​ക്ക​ണം; മ​ദ്യ​വി​ൽ​പ്പ​ന​യ്ക്ക് മാ​ർ​ഗ​രേ​ഖ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും വി​ൽ​പ്പ​ന. ഒ​രു സ​മ​യം ടോ​ക്ക​ണു​ള്ള അ​ഞ്ചു പേ​ർ​ക്ക് മ​ദ്യം വാ​ങ്ങു​വാ​ൻ അ​നു​മ​തി ന​ൽ​കും.

ഒ​രാ​ൾ​ക്ക് നാ​ലു ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​യി​രി​ക്കും മ​ദ്യം വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ക. മ​ദ്യ​വി​ൽ​പ്പ​ന രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കു​മെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.