മ​മ​ത​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് കേ​ന്ദ്രം; ബംഗാളിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സൈ​ന്യം ഇ​റ​ങ്ങി
കോ​ൽ​ക്ക​ത്ത: ഉം​പു​ൻ ചു​ഴ​ലി​ക്കാ​റ്റ് ക​ടു​ത്ത​നാ​ശം വി​ത​ച്ച പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സൈ​ന്യ​മെ​ത്തി. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് സൈ​നി​ക​രു​ടെ അ​ഞ്ച് ക​ന്പ​നി സം​ഘ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കേന്ദ്രം അ‍​യ​ച്ച​ത്.

എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ 10 ക​ന്പ​നി ടീ​മി​നെ​യും സം​സ്ഥാ​ന​ത്ത് അ​ധി​ക​മാ​യി വി​ന്യ​സി​ച്ചു. ഉം​പു​ണ്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ ആ​ണ് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് മ​മ​ത അ​ഭ്യ​ര്‍​ഥി​ച്ച​ത്.