രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 230 കോ​വി​ഡ് മ​ര​ണം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് 19 കേ​സു​ക​ൾ കൂ​ടു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും എ​ണ്ണാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ 230 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ളി​ലും മ​ര​ണ​സം​ഖ്യ​യി​ലും ഒ​റ്റ​ദി​വ​സ​ത്തെ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 8,392 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,90,535 ആ​യി. 5,394 പേ​രാ​ണ് ഇ​തു​വ​രെ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രി​ക്കു​ന്ന​ത്. 93,322 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 91,819 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​ൻ​പ​താം സ്ഥാ​ന​ത്താ​യി​രു​ന്ന രാ​ജ്യം ഒ​റ്റ​ദി​വ​സം കൊ​ണ്ടാ​ണ് ര​ണ്ട് രാ​ജ്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ൽ, റ​ഷ്യ, സ്‌​പെ​യി​ൻ, ബ്രി​ട്ട​ൻ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് യ​ഥാ​ക്ര​മം ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.