പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ച് ടി​ക് ടോ​ക്; നെ​റ്റ് വ​ർ​ക്ക് എ​റ​ർ എ​ന്ന് അ​റി​യി​പ്പ്
ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക് ഇ​ന്ത്യ​യി​ൽ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​ന​ത്തെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ ഗൂ​ഗി​ൾ പ്ലേ​യി​ൽ​നി​ന്നും ആ​പ്പ് സ്റ്റോ​റി​ൽ​നി​ന്നും ടി​ക് ടോ​ക്ക് ആ​പ്പ് നീ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മു​ന്പു ത​ന്നെ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രു​ന്ന​വ​രു​ടെ ഫോ​ണു​ക​ളി​ൽ ആ​പ്പ് പ്ര​വ​ർ​ത്തി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ല്ലാ ഡി​വൈ​സു​ക​ളി​ലും ആ​പ്പ് പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. ഡെ​സ്ക് ടോ​പ്പ് വെ​ബ്സൈ​റ്റി​ലും ആ​പ്പ് ല​ഭ്യ​മ​ല്ല.

ആ​പ്പി​ൽ ക​യ​റി​യാ​ൽ നി​രോ​ധ​നം സം​ബ​ന്ധി​ച്ച അ​റി​യി​പ്പാ​ണ് ആ​ദ്യം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്നു മു​ന്നോ​ട്ടു പോ​യാ​ൽ നെ​റ്റ്വ​ർ​ക്ക് എ​റ​ർ എ​ന്ന അ​റി​യി​പ്പും ല​ഭി​ക്കും. മ​റ്റ് 58 ആ​പ്പു​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ ടി​ക് ടോ​ക്കും നി​രോ​ധി​ച്ച​ത്.