ക​ട​ൽ​ക്കൊ​ല​ക്കേ​സ്: അ​ന്താ​രാ​ഷ്ട്ര ട്രൈ​ബ്യൂ​ണ​ലി​ൽ ഇ​ന്ത്യ​ക്ക​നു​കൂ​ല​മാ​യി വി​ധി
ന്യൂ​ഡ​ൽ​ഹി: കൊ​ല്ലം നീ​ണ്ട​ക​ര​യി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​റ്റാ​ലി​യ​ന്‍ എ​ണ്ണ​ക്ക​പ്പ​ലാ​യ എ​ന്‍റി​ക്ക ലെ​ക്‌​സി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍ വെ​ടി​വ​ച്ചു കൊ​ന്ന​കേ​സി​ൽ ഇ​ന്ത്യ​ക്ക​നു​കൂ​ല​മാ​യി വി​ധി. അ​ന്താ​രാ​ഷ്ട്ര ട്രൈ​ബ്യൂ​ണ​ലാ​ണ് വി​ധി പ്ര​സ്‍​താ​വി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കേസിൽ ഇ​ന്ത്യ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ട്രൈ​ബ്യൂ​ണ​ൽ ശ​രി​വ​ച്ചു. ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ നി​യ​മം ലം​ഘി​ച്ച​താ​യും ട്രൈ​ബ്യൂ​ണ​ൽ ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ക​ക്ഷി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ചു.

2012 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രാ​യ ല​ത്തോ​റെ മാ​സി​മി​ലി​യാ​നോ, സാ​ല്‍​വ​ത്തോ​റെ ജി​റോ​ണ്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.