ധാ​രാ​വി​യി​ൽ പു​തു​താ​യി ഒ​രാ​ൾ​ക്കു മാ​ത്രം കോ​വി​ഡ്; മൂ​ന്നു മാ​സ​ത്തി​നി​ടെ ആ​ദ്യം
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ൽ പു​തി​യ കോ​വി​ഡ് കേ​സ് ഒ​ന്നു മാ​ത്രം. ചൊ​വ്വാ​ഴ്ച ഒ​രാ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ പോ​സി​റ്റീ​വാ​യ​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

മൂ​ന്നു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണു ധാ​രാ​വി​യി​ലെ പു​തി​യ കോ​വി​ഡ് പോ​സി​റ്റീ​വ് ക​ണ​ക്ക് ഒ​ന്നി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് ഇ​തി​നു മു​ന്പ് ഒ​രു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നു സ​ർ​ക്കാ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ധാ​രാ​വി​യി​ൽ ഇ​തു​വ​രെ 2335 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ൽ 5134 കോ​വി​ഡ് കേ​സു​ക​ളാ​ണ് പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,17,121 ആ​യി. 9,250 പേ​രാ​ണ് സം​സ്ഥാ​ന​ത്തു​മാ​ത്രം മ​രി​ച്ച​ത്.