ഇ​ന്ദി​ര​യും വാ​ജ്പേ​യി​യും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്; ബി​ജെ​പി​ക്കെ​തി​രേ ഒ​ളി​യ​ന്പെ​യ്ത് പ​വാ​ർ
മും​ബൈ: വോ​ട്ട​ർ​മാ​രെ നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ഇ​ന്ദി​ര ഗാ​ന്ധി, അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി തു​ട​ങ്ങി​യ ശ​ക്ത​രാ​യ നേ​താ​ക്ക​ൾ​പോ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ. ബി​ജെ​പി​യെ ല​ക്ഷ്യ​മി​ട്ടാ​ണു പ​വാ​റി​ന്‍റെ കു​ത്ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ "​ഞാ​ൻ തി​ര​ച്ചു​വ​രും’ എ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യ പ​വാ​ർ, ഈ ​അ​ഹ​ങ്കാ​രം ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യെ​ന്നും ബി​ജെ​പി​യെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും പ​വാ​ർ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ഖ്യ​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ പ​വാ​ർ, അ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ളി​ൽ സ​ത്യ​ത്തി​ന്‍റെ ത​രി​ന്പു പോ​ലു​മി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ​ര​ദ് പ​വാ​റി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ.

മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ള്ള അ​ഭി​മു​ഖ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഭാ​ഗം ശ​നി​യാ​ഴ്ച​യാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ബാ​ൽ താ​ക്ക​റെ​യു​ടെ​യും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ​യും അ​ഭി​മു​ഖ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​നു​മു​ന്പ് ഇ​ത്ര​യും ദീ​ർ​ഘ ഭാ​ഗ​ങ്ങ​ളാ​യി സാ​മ്‌​ന​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.