രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മം, വാ​ഗ്ദാ​നം 15 കോ​ടി: ഗെ​ലോ​ട്ട്
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ടാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്. കോ​വി​ഡ് കാ​ല​ത്തു ബി​ജെ​പി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും 15 കോ​ടി രൂ​പ വീ​ത​മാ​ണു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്കു ബി​ജെ​പി​യു​ടെ വാ​ഗ്ദാ​ന​മെ​ന്നും ഗെ​ലോ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​വി​ഡി​നെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ശ്ര​മി​ക്കു​ന്പോ​ൾ ബി​ജെ​പി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ബി​ജെ​പി എ​ല്ലാ അ​തി​ർ​വ​ര​ന്പു​ക​ളും ലം​ഘി​ച്ചു​ക​ഴി​ഞ്ഞു. സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​വ​ർ ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്നു. പാ​ർ​ട്ടി മാ​റാ​ൻ എം​എ​ൽ​എ​മാ​ർ​ക്കു പ​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ചി​ല​ർ​ക്കു 15 കോ​ടി​യും മ​റ്റു കാ​ര്യ​ങ്ങ​ളു​മാ​ണു വാ​ഗ്ദാ​നം. ഇ​തു തു​ട​ർ​ച്ച​യാ​യി സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും ഗെ​ലോ​ട്ട് പ​റ​ഞ്ഞു.

2014 തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബി​ജെ​പി​യു​ടെ ശ​രി​യാ​യ മു​ഖം വെ​ളി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗോ​വ, മ​ധ്യ​പ്ര​ദേ​ശ്, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തു ക​ണ്ടു​ക​ഴി​ഞ്ഞു. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കാ​ൻ ഏ​ഴ് എം​എ​ൽ​എ​മാ​രെ വാ​ങ്ങി​യെ​ന്നു ബി​ജെ​പി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗെ​ലോ​ട്ട് ശ​നി​യാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.