സ്വ​പ്ന​യെ അ​തി​ർ​ത്തി ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സ്: ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ്വ​പ്ന​യെ അ​തി​ർ​ത്തി ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത് കേ​ര​ളാ പോ​ലീ​സാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വ​പ്ന​യു​ടെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ന്നെ ഒ​ത്തു​ക​ളി വ്യ​ക്ത​മാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​നി​ടെ സ്വ​പ്ന ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും അ​റി​വോ​ടെ​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​തി​ന് ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ബെ​ന്നി ബെ​ഹ​നാ​ൻ ആവശ്യപ്പെട്ടു.