ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ൺ ബ​ന്ധ​ങ്ങ​ളും സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കുന്നു
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ൺ ബ​ന്ധ​ങ്ങ​ളും സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ത​ല സ​മി​തി​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ൺ വി​ളി​ക​ളു​ടെ രേ​ഖ​ക​ൾ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ സ്വ​പ്ന​യും സ​രി​ത്തു​മാ​യി ശി​വ​ശ​ങ്ക​ർ ബ​ന്ധ​പ്പെ​ട്ട​താ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. നി​യ​ത​മാ​യ രീ​തി​യി​ലാ​ണോ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌

അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​ക​ൾ ഉ​ണ്ടെ​ന്നു ക​ണ്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​പ്‌​ന സു​രേ​ഷി​ന്‌ ഐ​ടി വ​കു​പ്പി​ന്‌ കീ​ഴി​ലു​ള്ള സ്‌​പേ​സ്‌ പാ​ർ​ക്കി​ൽ ക​രാ​ർ നി​യ​മ​നം ല​ഭി​ച്ച​ത് സം​ബ​ന്ധി​ച്ച് ചീ​ഫ്‌ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്വ​പ്‌​ന​യെ നി​യ​മി​ച്ച സാ​ഹ​ച​ര്യം, അ​തി​ലെ ശ​രി​തെ​റ്റ്‌ എ​ന്നി​വ​യാ​ണ്‌ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തേ സ​മി​തി ത​ന്നെ​യാ​ണ് ഫോ​ൺ വി​ളി​ക​ൾ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധി​ക്കു​ക.