സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: യു​എ​ഇ അ​റ്റാ​ഷെ ഇ​ന്ത്യ വി​ട്ടു; പോ​യ​ത് ര​ണ്ടു​ദി​വ​സം മു​മ്പ്‌
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​റ്റാ​ഷെ റ​ഷീ​ദ് ഖാ​മി​സ് അ​ൽ അ​ഷ്മി​യ ഇ​ന്ത്യ വി​ട്ടു. അ​ദ്ദേ​ഹം യു​എ​ഇ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഡ​ൽ​ഹി​ക്കു പോ​യി. ഡ​ൽ​ഹി​യി​ൽ നി​ന്നും ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് യു​എ​ഇ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

സ്വ​ർ​ണം ക​ണ്ടെ​ത്തി​യ പാ​ഴ്‌​സ​ല്‍ വ​ന്ന​ത് അ​റ്റാ​ഷെ​യു​ടെ പേ​രി​ലാ​യി​രു​ന്നു. അ​റ്റാ​ഷെ​യും പ്ര​തി​ക​ളും നി​ര​ന്ത​രം ഫോ​ണി​ല്‍ സം​സ​രി​ച്ചി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന​യു​മാ​യി അ​റ്റാ​ഷെ ജൂ​ലൈ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ സം​സാ​രി​ച്ച​ത് 35 ത​വ​ണ​യാ​ണ്. ജൂ​ണി​ല്‍ സ്വ​പ്‌​ന​യും അ​റ്റാ​ഷെ​യും സം​സാ​രി​ച്ച​ത് 117 പ്രാ​വ​ശ്യം. അ​റ്റാ​ഷെ​യും സ​രി​ത്തും ജൂ​ലൈ മൂ​ന്നി​നും അ​ഞ്ചി​നും ഫോ​ണി​ല്‍ സം​സാ​രി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ള്‍ അ​റ്റ​ഷെ​യ്‌​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​റ്റാ​ഷ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ച്ചി​രു​ന്നു. ഇ​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇതിനു പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്.