യു​എ​ഇ അ​റ്റാ​ഷെ​യ്ക്കും സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്ക്: സ​രി​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ; വെ​ളി​പ്പെ​ടു​ത്ത​ൽ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്തി​ൽ യു​എ​ഇ അ​റ്റാ​ഷെ​യ്ക്കും പ​ങ്കു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​സി​ലെ പ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ കേ​സ​രി കൃ​ഷ്ണ​ൻ​നാ​യ​രാ​ണ് ഇ​ക്കാ​ര്യം ഒ​രു ചാ​ന​ലി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​റ്റാ​ഷെ​യ്ക്കു പ​ങ്കു​ണ്ടെ​ന്നു സ​രി​ത് പ​റ​ഞ്ഞെ​ന്നും സ്വ​പ്ന​യെ കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് അ​റ്റാ​ഷെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

യു​എ​ഇ​യു​ടെ തി​രു​വ​ന​ന്ത​പു​രം കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെ റ​ഷീ​ദ് ഖാ​മി​സ് അ​ൽ അ​ഷ്മി ഇ​ന്ത്യ വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​റ്റാ​ഷെ രാ​ജ്യം വി​ട്ട​ത്. ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ള്ള റ​ഷീ​ദ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ഡ​ൽ​ഹി വ​ഴി ര​ണ്ട് ദി​വ​സം മു​ന്പ് രാ​ജ്യം വി​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​സ്റ്റം​സ് ത​ട​ഞ്ഞു​വ​ച്ച സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് വി​ട്ടു കി​ട്ടു​ന്ന​തി​ന് അ​റ്റാ​ഷെ പ​റ​ഞ്ഞി​ട്ടാ​ണ് താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച​തെ​ന്നും ബാ​ഗ് കി​ട്ടാ​ൻ വൈ​കി​യ​പ്പോ​ൾ അ​ത് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ഇ-​മെ​യി​ൽ അ​റ്റാ​ഷെ പ​റ​ഞ്ഞ​തു പ്ര​കാ​രം അ​യ​ച്ചു​വെ​ന്നും കേ​സി​ൽ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് മൊ​ഴി ന​ൽ​കി​യി​രു​ന്നു.