Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Main News
ഇരുട്ടിൽ ഉരുളെത്തി; ദുരന്തം നാടറിഞ്ഞത് രാത്രി പുലർന്നപ്പോൾ മാത്രം
മൂന്നാർ: ഒരുകൂട്ടം തൊഴിലാളി കുടുംബങ്ങളെ ഉരുൾ എടുത്തവിവരം പുറംലോകം അറിഞ്ഞത് ഒരുരാത്രി പുലർന്നപ്പോൾ മാത്രം. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ ദുരന്തം വെള്ളിയാഴ്ച രാവിലെയാണ് പുറംലോകം അറിഞ്ഞത്.
മൂന്നാറിലെ മറ്റു എസ്റ്റേറ്റുകളിൽനിന്നു വിഭിന്നമായി ഒറ്റപ്പെട്ടാണ് രാജമലയിലെ പെട്ടിമുടി ഡിവിഷൻ. സംഭവസമയത്ത് വൈദ്യുതിയും ഫോണ്‍കണക്ഷനും ഇല്ലാതിരുന്നതും സംഭവം പുറംലോകമറിയുന്നത് വൈകി. രാജമലയിൽ കഴിഞ്ഞ നാലുദിവസമായി വൈദ്യുതി ബന്ധം തകറാറിലാണ്.
രാത്രി പെയ്ത കനത്ത മഴയിൽ റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടതോടെ എസ്റ്റേറ്റിൽനിന്നും അടുത്തുള്ള എസ്റ്റേറ്റുകളിലേക്ക് അപകടവിവരം അറിയിക്കുവാൻ പോകാനും കഴിയാതെ വന്നു. പുലർച്ചെ വെട്ടംവീണതോടെ രാജമലയിൽനിന്നും അടുത്ത എസ്റ്റേറ്റായ നമയക്കാട് എസ്റ്റേറ്റിലെത്തി വിവരം അറിയിച്ചതോടെയാണ് അപകടം പുറംലോകം അറിഞ്ഞത്.
വിവരമറിഞ്ഞതോടെ മൂന്നാറിൽനിന്നും രക്ഷാപ്രവർത്തകരടക്കം നിരവധിപേർ രാജമലയിലെത്തി. ദുർഘടമായ റോഡുകൾ നിറഞ്ഞ പ്രദേശമായതിനാൽ നാലു കിലോമീറ്റർ നടന്നാണ് പലരും സംഭവസ്ഥലത്ത് എത്തിയത്.
രാവിലെതന്നെ എസ്റ്റേറ്റ് തൊഴിലാളികൾ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മൂന്നാറിൽനിന്നും കൂടുതൽ പേരെത്തുകയും പത്തു മണിയോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ചെയ്തു. മുട്ടറ്റം നിറഞ്ഞുനിൽക്കുന്ന ചെളിയായതിനാൽ രക്ഷാപ്രവർത്തകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സംഭവം നടന്ന ലയത്തോടു ചേർന്ന് ഒരു പുഴയും ഒഴുകുന്നുണ്ട്.
പുഴയിലൂടെ ആളുകൾ ഒഴുകിപോയിട്ടുള്ളതായും സംശയിക്കുന്നു. അപകടവിവരം അറിയാൻ വൈകിയതുകാരണം ജെസിബി, ഹിറ്റാച്ചി, ആംബുലൻസ് അടക്കമുള്ള അത്യാവശ്യ സേവനങ്ങൾ ഉച്ചയോടെ മാത്രമാണ് സ്ഥലത്തെത്തിക്കാനായത്.
ഇരുട്ടും മഴയും അപകടത്തിന്റെ തീവ്രത കൂട്ടി
സംഭവസമയത്ത് തീവ്രമഴ പെയ്തതും വൈദ്യുതി ഇല്ലാത്തതു കനത്ത ഇരുൾ നിറഞ്ഞതും സംഭവസ്ഥലത്തേക്ക് തൊഴിലാളികൾ എത്തുന്നതിന് തടസമായി. കനത്തമഴയുടെ ശബ്ദവും കാറ്റും നിമിത്തം സമീപത്തുള്ള ലയങ്ങളിലെ തൊഴിലാളികൾ സംഭവമറിയാനും വൈകി. ഉറങ്ങിപ്പോയതുകാരണം പലരും പുലർച്ചെയോടെ മാത്രമാണ് അപകടവിവരം അറിഞ്ഞത്.
മൂന്നാറിൽനിന്നും 25 കിലോമീറ്റർ അകലെയുള്ള പെട്ടിമുടിയിൽ വാഹനസൗകര്യം കുറഞ്ഞ പ്രദേശമാണ്. വനം വകുപ്പിന്റെ കീഴിലുൾപ്പെട്ട ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായിതിനാൽ പുറത്തുനിന്നും അനുമതി കൂടാതെ എത്തിക്കുവാനും സാധിക്കാത്ത മേഖലയാണിത്. വീതി കുറഞ്ഞ റോഡും ബലം കുറഞ്ഞ പാലങ്ങളും ഉള്ളതു കാരണം ജെസിബി, ഹിച്ചാറ്റി തുടങ്ങിയ സംവിധാനങ്ങൾ ഏറെ പണിപ്പെട്ടാണ് അപകടസ്ഥലത്തെത്തിച്ചത്.
മൂന്നാറിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശവും കൂടിയാണ് രാജമല. സംഭവദിവസം 21 സെന്റിമീറ്റർ മഴയാണ് രാജമലയിൽ പെയ്തിറങ്ങിയത്. വാർത്താവിനിമയ സൗകര്യങ്ങളും അഭാവവവും പെട്ടിമുടിയിലുണ്ട്. ഫോണ്‍ കണക്ഷൻ പോലും ഇല്ലാതിരുന്ന രാജമലയിൽ കഴിഞ്ഞവർഷം മാത്രമാണ് ബിഎസ്എൻഎൽ ടവർ സ്ഥാപിച്ചത്.
പെരിയവര പാലം തകർന്നത് പ്രതിസന്ധി രൂക്ഷമാക്കി
ശക്തമായ മഴയിൽ കഴിഞ്ഞദിവസം പെരിയവര താൽക്കാലിക പാലം തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായി. അഗ്നിശമനസേനാ പോലുള്ള അടിയന്തര വാഹനങ്ങൾപോലും അപകടസ്ഥലത്തേക്കു എത്തിക്കാൻ കഴിയാതെവന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഗതാഗതം ദുർഘടമായ എസ്റ്റേറ്റുപാതകളിലൂടെയാണ് പോലീസടക്കമുള്ള വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹങ്ങൾ മൂന്നാറിലെത്തിക്കുന്നതിനും വലിയ പ്രയാസങ്ങൾ നേരിട്ടു.
മൂന്നാറിൽ രക്ഷാപ്രവർത്തകർ പെരിയവരയിലെത്തിയശേഷം മറ്റുവാഹനങ്ങളിലാണ് സംഭവസ്ഥലത്ത് എത്തിയത്. തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങൾ പെരിവരയിൽ എത്തിച്ച് അവിടെനിന്നും മറ്റു വാഹനങ്ങളിൽ കയറ്റിയാണ് ആശുപത്രികളിൽ എത്തിച്ചത്.
നിഗേഷ് ഐസക്
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന ട്രാക്ടർ റാലി മുന്നോട്ട്. പോ
റിപ്പബ്ലിക് ദിന പരേഡിന് തുടക്കം; യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിന് ഡൽഹിയിൽ തുടക്ക
Latest News
കാഷ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി
ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിൽ കർഷക റാലി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
രാജ്യത്ത് 9,102 പേർക്ക് കൂടി കോവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 20,23,809 പേർ
ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണർ

Top
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.