മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി തു​ട​രു​ന്നു; ര​ണ്ടാം ജ​ഗ്രാ​താ നി​ർ​ദേ​ശം ഉ​ട​നി​ല്ല
ഇ​ടു​ക്കി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു 136 അ​ടി​യാ​ണ് ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ ര​ണ്ടാം മു​ന്ന​റി​യി​പ്പ് ഉ​ട​നെ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം.

ജ​ല​നി​ര​പ്പ് ഇ​നി​യു​മു​യ​ർ​ന്നാ​ൽ വ​ണ്ടി​പ്പെ​രി​യാ​ർ, വ​ള്ള​ക്ക​ട​വ്, ച​പ്പാ​ത്ത് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 2,000ലേ​റെ​പ്പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

തേ​നി​ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​തേ​സ​മ​യം പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം തു​ട​രു​മെ​ന്നും ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.