പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഗു​രു​ത​ര​മാ​യ കോ​ട​തി​യ​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന് സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഗു​രു​ത​ര​മാ​യ കോ​ട​തി​യ​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന് സു​പ്രീം​കോ​ട​തി. അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ശി​ക്ഷ സം​ബ​ന്ധി​ച്ച് ഈ ​മാ​സം 20ന് ​കോ​ട​തി വാ​ദം കേ​ൾ​ക്കും. മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രി​ൽ പ​കു​തി​യി​ലേ​റെ​യും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഭൂ​ഷ​ണെ​തി​രെ കോ​ട​തി സ്വ​മേ​ധ​യ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, ബി.​ആ​ര്‍. ഗാ​വി, കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഈ ​കേ​സി​ല്‍ വി​ധി പ്ര​സ്താ​വി​ച്ച​ത്. ഭൂ​ഷ​ന്‍റെ ട്വീ​റ്റു​ക​ള്‍ നീ​തി നി​ര്‍​വ​ഹ​ണ സം​വി​ധാ​ന​ത്തി​ന് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്ന​തും ജ​ന​മ​ധ്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യു​ടേ​യും ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഓ​ഫീ​സി​ന്‍റെ​യും അ​ന്ത​സും അ​ധി​കാ​ര​വും ഇ​ടി​ച്ചു​താ​ഴ്ത്തു​ന്ന​താ​ണെ​ന്നു​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി.

ര​ണ്ട് ട്വീ​റ്റു​ക​ളാ​ണ് കോ​ട​തി കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ന് ആ​ധാ​രം. ജൂ​ൺ 27ന് ​സു​പ്രീം​കോ​ട​തി​യെ​യും മു​ന്‍ ചീ​ഫ് ജ​സ്റ്റി​സു​മാ​രെ​യും ല​ക്ഷ്യ​മി​ട്ടും ജൂ​ൺ 29ന് ​ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്‌​ഡെ​യെ​ക്കു​റി​ച്ചും പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ട്വീ​റ്റ് ചെ​യ്‌​തി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ബി​ജെ​പി നേ​താ​വി​ന്‍റെ 50 ല​ക്ഷം വി​ല​യു​ള്ള ആ​ഡം​ബ​ര ബൈ​ക്കി​ലി​രി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു ട്വീ​റ്റ്. ഈ ​ട്വീ​റ്റു​ക​ളെ തു​ട​ര്‍​ന്ന്‌ സു​പ്രീം കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

"അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല്ലാ​തെ ത​ന്നെ ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷം ഇ​ന്ത്യ​യി​ല്‍ എ​ങ്ങ​നെ​യാ​ണ് ജ​നാ​ധി​പ​ത്യം ന​ശി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ച​രി​ത്ര​കാ​ര​ന്മാ​ര്‍ തി​രി​ഞ്ഞു​നോ​ക്കി​യാ​ല്‍ അ​തി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ, പ്ര​ത്യേ​കി​ച്ച് അ​വ​സാ​ന​ത്തെ നാ​ലു ചീ​ഫ് ജ​സ്റ്റി​സു​മാ​രു​ടെ പ​ങ്ക് പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്തും'-​ഇ​ങ്ങ​നെ​യാ​യി​രു​ന്നു ഭൂ​ഷ​ന്‍റെ ട്വീ​റ്റ്. ഇ​തി​നെ​തി​രെ ജൂ​ലൈ 22 നാ​ണ് സു​പ്രീം​കോ​ട​തി പ്ര​ശാ​ന്ത് ഭൂ​ഷ​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.