മ​ത്സ​രം ഒ​ന്ന്, ച​രി​ത്രം ര​ണ്ട്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ആ​ദ്യ​വ​നി​താ റ​ഫ​റി, റൊ​ണാ​ൾ​ഡോ​യ്ക്ക് 750 ഗോ​ൾ
ടൂ​റി​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ യു​വ​ന്‍റ​സ്-​ഡൈ​നാ​മോ കീ​വ് മ​ത്സ​ര​ത്തി​ൽ ര​ണ്ട് ച​രി​ത്ര​മാ​ണ് പി​റ​ന്ന​ത്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് പു​രു​ഷ മ​ത്സ​രം നി​യ​ന്ത്രി​ക്കാ​ൻ വ​നി​താ റ​ഫ​റി എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ 750 ാം ക​രി​യ​ർ ഗോ​ൾ ക​ണ്ടെ​ത്തി​യെ​ന്ന​താ​യി​രു​ന്നു മ​റ്റൊ​ന്ന്.

മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് യു​വ​ന്‍റ​സ് ജ​യി​ക്കു​ക​യും ചെ​യ്തു. സ്റ്റെ​ഫാ​നി ഫ്രാ​പാ​ർ​ട്ട് എ​ന്ന വ​നി​താ റ​ഫ​റി​യാ​ണ് പു​രു​ഷ മ​ത്സ​രം നി​യ​ന്ത്രി​ച്ച് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ജ​യ​ത്തോ​ടെ യു​വ​ന്‍റ​സി​ന് 12 പോ​യി​ന്‍റാ​യി. ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള യു​വ​ന്‍റ​സ് ഇ​തി​ന​കം പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് ക​ളി​ക​ളും ജ​യി​ച്ച ബാ​ഴ്സ​ലോ​ണ​യാ​ണ് ഗ്രൂ​പ്പി​ൽ മു​ന്നി​ൽ. ബാ​ഴ്സ​യ്ക്ക് 15 പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ ഫെ​റെ​ന്‍​സ്വാ​രോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ ബാ​ഴ്സ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​സാ​സു​ന​യ്ക്കെ​തി​രാ​യി ഇ​റ​ങ്ങി​യ ടീ​മി​ൽ അ​ഞ്ച് മാ​റ്റ​ങ്ങ​ളാ​ണ് റൊ​ണാ​ൾ​ഡ് കൂ​മ​ൻ ന​ട​ത്തി​യ​ത്.